ന്യൂഡൽഹി:ഗുർമീത് റാം റഹിം സിംഗിനെ പിന്തുണച്ച് ബിജെപി നേതാവ് സാക്ഷി മഹാരാജ് രംഗത്ത്. ദേരാ സച്ചാ സൗധ നേതാവ് ഗുർമീത് റാം റഹിം സിംഗിനെ ബലാത്സംഗക്കേസിൽ കോടതി കുറ്റക്കാരനെന്നു കണ്ടെത്തിയതിനു പിന്നാലെയാണ് സാക്ഷി മഹാരാജ് അദേഹത്തെ പിന്തുണച്ച് രംഗത്ത് വന്നിരിക്കുന്നത്. ഗുർമീത് റാം നിഷ്കളങ്ക മനസിനുടമയെന്നായിരുന്നു സാക്ഷി മഹാരാജിന്റെ പ്രസ്താവന.
കോടതിയാണ് ഇപ്പോൾ പൊട്ടിപ്പുറപ്പെട്ടിരുന്ന അക്രമങ്ങൾക്കു കാരണമെന്നു സാക്ഷി മഹാരാജ് ആരോപിച്ചു. ക്രമസമാധാനം തകരുന്നതും ജനങ്ങൾ മരിക്കുന്നതും കോടതിക്കു പ്രശ്നമല്ലെയെന്നും സാക്ഷി മഹാരാജ് ചോദിച്ചു.
കോടിക്കണക്കിന് ആളുകൾ ദൈവമായി കാണുന്ന റാം റഹിമോ, റാം റഹിമിനെപോലെ നിഷ്കളങ്ക മനസുള്ള ആൾക്കെതിരേ പരാതി നൽകിയ പെണ്‍കുട്ടിയോ.. ആരാണ് ശരി..? റാം റഹിമിനെതിരായ കോടതി വിധി ഇന്ത്യൻ സംസ്കാരത്തെ കളങ്കപ്പെടുത്താനുള്ള ദുഷ്പ്രചാരണമാണ്. നിരവധി കേസുകളിൽ പ്രതിയായ ജുമ മസ്ജിദ് ഷാഹി ഇമാമിനെതിരേ ഇത്തരത്തിലൊരു വിധി പുറപ്പെടുവിക്കാൻ സുപ്രീം കോടതിയോ ഹൈക്കോടതിയോ തയറാകുമോ..? റാം റഹിം എന്ന സാധാരണക്കാരനായ മനുഷ്യനെ ഇത്തരത്തിൽ പീഡിപ്പിക്കുകയാണ്- സാക്ഷി മഹാരാജ് പറഞ്ഞു. ഗുര്‍മീത് റാം റഹീം സിംഗ് നിലവില്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്.
ഗുര്‍മീത് റാം റഹീം സിംഗ് കുറ്റക്കാരനെന്ന് കോടതി വിധിച്ചതിനു പിന്നാലെ വടക്ക ഇന്ത്യയിലെ നാലു സംസ്ഥാനങ്ങളില്‍ ആക്രമണം തുടങ്ങിയത്. പഞ്ചാബ് ,ഹരിയാന,യുപി, ന്യൂ ഡല്‍ഹി എന്നീ സംസ്ഥാനങ്ങളിലാണ് ഗുര്‍മീത് റാം റഹീം സിംഗമിന്റെ അനുനായികളുടെ അഴിഞ്ഞാട്ടം നടത്തിയത്. 32 പേര് ഇതിനോടകം മരിച്ചെന്നാണ് റിപ്പോര്‍ട്ട്. നിരവധി പേര്‍ക്ക് ആക്രമണത്തില്‍ പരിക്കേറ്റു. 200ലധികം വാഹനങ്ങള്‍ക്ക് തീയിട്ടു. ഡല്‍ഹിയിലെ ആനന്ദ് വിഹാറില്‍ ട്രെയിന്‍ കോച്ചുകള്‍ക്ക് തീയിട്ടു. കലാപം നിയന്ത്രിക്കാന്‍ പട്ടാളം രംഗത്ത്.ഹരിയാന,പഞ്ചാബ് മുഖ്യമന്ത്രിമാരുമായി കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗ് സംസാരിച്ച ശേഷം കേന്ദ്ര സഹായം എത്തിക്കുമെന്ന് അറിയിച്ചു.
അതോടൊപ്പം തന്നെ വ്യാപക ആക്രമണ കുറിച്ച് ചണ്ഡിഗഡ് ഹൈക്കോടതി വിശദീകരണം ആവശ്യപ്പെട്ടു. റാം റഹീമിന്റ് സ്വത്തുക്കള്‍ കണ്ടു കെട്ടാനും നഷ്ടപരിഹാരം ദേരാ സച്ചാ സൗദയില്‍ നിന്നും ഈടാക്കാനും കോടതി ഉത്തരവിട്ടു.
മാധ്യമപ്രവര്‍ത്തകരെ അക്രമിച്ചാണ് കലാപം തുടങ്ങിയത്. ദേശീയ ചാനലുകളുടെ മൂന്ന് ഓബി വാനുകള്‍ (തത്സമയ ദൃശ്യങ്ങള്‍ നല്കുന്ന വാഹനം) അഗ്നിനിക്കരയാക്കി.നുറുകണക്കിന് വാഹനങ്ങള്‍ക്കും തീയിട്ടു. സൈന്യം നിരവധി തവണ കണ്ണീര്‍വാതകം പ്രയോഗിച്ചു. ലക്ഷക്കണക്കിന് റാം റഹീം അനുയായികളാണ് അക്രമകളായി തെരുവുകള്‍ കീഴടക്കിയിരിക്കുന്നത്.
Post Your Comments