Latest NewsIndiaNews

ഡിസിപിയ്ക്ക് സസ്‌പെന്‍ഷന്‍

ചണ്ഡിഗഡ് : ആള്‍ദൈവം ഗുര്‍മീത് റാം റഹീം സിങ് കുറ്റക്കാരനാണെന്ന് കോടതി വിധിച്ചതിനു പിന്നാലെ സംഘര്‍ങ്ങള്‍ ഉണ്ടായ സംഭവത്തില്‍ പഞ്ച്കുല ഡിസിപിയെ സസ്‌പെന്റ് ചെയ്തു. പഞ്ച്കുല ഡിസിപി അശോക് കുമാറിനെയാണ് സര്‍വീസില്‍ നിന്നും സസ്‌പെന്റു ചെയ്തത്. സഥലത്ത് ഡിസിപി 144 പ്രഖ്യാപിച്ചിരുന്നു. പക്ഷേ അതിലെ അപാതകങ്ങളാണ് സംഘര്‍ഷത്തിനു കാരണമായത്.

ആളുകള്‍ കൂട്ടംകൂടുന്നത് തടയണോ എന്ന കാര്യം ഡിസിപി ഉത്തരവില്‍ പറഞ്ഞിരുന്നില്ല. ഇത് ആശയകുഴപ്പം ഉണ്ടാക്കിയിരുന്നു. സാധാരണഗതിയില്‍ 144 പ്രഖ്യാപിക്കുമ്പോള്‍ നാലോ അതില്‍ കൂടുതലോ ആളുകള്‍ കൂട്ടംകൂടുന്നത് നിരോധിക്കും.കോടതി പരിസരത്ത് ഒന്നരലക്ഷത്തോളം പേര്‍ സംഘടിച്ച് എത്തിയ സംഭവം പോലീസിന്റെ ഭാഗത്തു നിന്നുണ്ടായ വലിയ വീഴ്ചയാണ് കണക്കാക്കുന്നത്. പഞ്ച്കുലയില്‍ വെള്ളിയാഴ്ച ഉണ്ടായ ആക്രമങ്ങളില്‍ മാത്രം 20 പേര്‍ കൊല്ലപ്പെട്ടതായാണ് വിവരം.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button