Latest NewsIndiaNews

ഗു​ര്‍​മീ​ത് റാ​മി​ന്‍റെ ഇ​സ​ഡ് കാ​റ്റ​ഗ​റി സു​ര​ക്ഷ പി​ന്‍​വ​ലി​ച്ചു

ച​ണ്ഡി​ഗ​ഡ്: ദേ​രാ സ​ച്ചാ സൗ​ധ നേ​താ​വ് ഗു​ര്‍​മീ​ത് റാം ​റ​ഹീം സിം​ഗി​ന് സ​ര്‍​ക്കാ​ര്‍ ഏ​ര്‍​പ്പെ​ടു​ത്തി​യി​രു​ന്ന ഇ​സ​ഡ് കാ​റ്റ​ഗ​റി സു​ര​ക്ഷ പി​ന്‍​വ​ലി​ച്ചു. ബ​ലാ​ത്സം​ഗ​ക്കേ​സി​ല്‍ കോ​ട​തി കു​റ്റ​ക്കാ​ര​നെ​ന്നു ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ര്‍​ന്നാ​ണ് കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍ ന​ട​പ​ടി. കേ​സി​ല്‍ പ​ഞ്ച​ഗു​ള സി​ബി​ഐ കോ​ട​തിയാണ് ഗുര്‍മീത് റാം റഹീം സിംഗ് കുറ്റക്കാരണെന്നു കണ്ടെത്തിയത്.ശിക്ഷ തിങ്കളാഴ്ച്ച പ്രഖ്യാപിക്കും.

ഗുര്‍മീത് റാം റഹീം സിംഗ് കുറ്റക്കാരനെന്ന് കോടതി വിധിച്ചതിനു പിന്നാലെ വടക്ക ഇന്ത്യയിലെ നാലു സംസ്ഥാനങ്ങളില്‍ ആക്രമണം തുടങ്ങിയത്. പഞ്ചാബ് ,ഹരിയാന,യുപി, ന്യൂ ഡല്‍ഹി എന്നീ സംസ്ഥാനങ്ങളിലാണ് ഗുര്‍മീത് റാം റഹീം സിംഗമിന്റെ അനുനായികളുടെ അഴിഞ്ഞാട്ടം നടത്തിയത്. 32 പേര്‍ ഇതിനോടകം മരിച്ചെന്നാണ് റിപ്പോര്‍ട്ട്. നിരവധി പേര്‍ക്ക് ആക്രമണത്തില്‍ പരിക്കേറ്റു. 200ലധികം വാഹനങ്ങള്‍ക്ക് തീയിട്ടു. ഡല്‍ഹിയിലെ ആനന്ദ് വിഹാറില്‍ ട്രെയിന്‍ കോച്ചുകള്‍ക്ക് തീയിട്ടു. കലാപം നിയന്ത്രിക്കാന്‍ പട്ടാളം രംഗത്ത്.ഹരിയാന,പഞ്ചാബ് മുഖ്യമന്ത്രിമാരുമായി കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗ് സംസാരിച്ച ശേഷം കേന്ദ്ര സഹായം എത്തിക്കുമെന്ന് അറിയിച്ചു.

അതോടൊപ്പം തന്നെ വ്യാപക ആക്രമണ കുറിച്ച് ചണ്ഡിഗഡ് ഹൈക്കോടതി വിശദീകരണം ആവശ്യപ്പെട്ടു. റാം റഹീമിന്റ് സ്വത്തുക്കള്‍ കണ്ടു കെട്ടാനും നഷ്ടപരിഹാരം ദേരാ സച്ചാ സൗദയില്‍ നിന്നും ഈടാക്കാനും കോടതി ഉത്തരവിട്ടു.

മാധ്യമപ്രവര്‍ത്തകരെ അക്രമിച്ചാണ് കലാപം തുടങ്ങിയത്. ദേശീയ ചാനലുകളുടെ മൂന്ന് ഓബി വാനുകള്‍ (തത്സമയ ദൃശ്യങ്ങള്‍ നല്‍കുന്ന വാഹനം) അഗ്‌നിനിക്കരയാക്കി.നുറുകണക്കിന് വാഹനങ്ങള്‍ക്കും തീയിട്ടു. സൈന്യം നിരവധി തവണ കണ്ണീര്‍വാതകം പ്രയോഗിച്ചു. ലക്ഷക്കണക്കിന് റാം റഹീം അനുയായികളാണ് അക്രമകളായി തെരുവുകള്‍ കീഴടക്കിയിരിക്കുന്നത്.

15 വ​ര്‍​ഷം മു​മ്പ് ഗു​ര്‍​മീ​തി​ന്‍റെ അ​നു​യാ​യി​യാ​യ ഒ​രു സ്ത്രീ ​ന​ല്‍​കി​യ പ​രാ​തി​യി​ലാ​ണ് ഇ​യാ​ള്‍​ക്കെ​തി​രെ ബ​ലാ​ത്സം​ഗ കു​റ്റം ചു​മ​ത്തി​യ​ത്.ഹ​രി​യാ​ന​യി​ലെ സി​ര്‍​സ പ​ട്ട​ണ​ത്തി​ല്‍​വ​ച്ച്‌ അ​നു​യാ​യി​യാ​യ സ്ത്രീ​യെ ഇ​യാ​ള്‍ ബ​ലാ​ല്‍​സം​ഗം ചെ​യ്തു എ​ന്നാ​യി​രു​ന്നു പ​രാ​തി. എ​ന്നാ​ല്‍ ത​നി​ക്ക് ലൈം​ഗീ​ക ശേ​ഷി​യി​ല്ലെ​ന്നാ​യി​രു​ന്നു കോ​ട​തി​യി​ല്‍ ഗു​ര്‍​മീ​ത് റാം ​റ​ഹീം അ​വ​കാ​ശ​പ്പെ​ട്ട​ത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button