ഛണ്ഡിഗഡ്: ദേരാ സച്ചാ നേതാവും വിവാദ ആള്‍ദൈവവുമായ ഗുര്‍മിത് റാം റഹീം സിംഗിന്റെ വിധി കോടതി ജയലില്‍ നിന്നായിരിക്കും പറയുക. കലാപ സാദ്ധ്യത കണക്കിലെടുത്താണ് പഞ്ച്കുളയിലെ പ്രത്യേക സി.ബി.ഐ കോടതി താത്കാലത്തേക്ക് ജയിലിലേക്ക് മാറ്റുന്നത്. പഞ്ചാബ്-ഹരിയാന ഹൈക്കോടതി ഇതിനു വേണ്ട ക്രമീകരണം ചെയാനുള്ള നിര്‍ദേശം ഹരിയാന സര്‍ക്കാരിനു നല്‍കിയിട്ടുണ്ട് . റോത്തക്ക് ജില്ലാ ജയിലിലായിരക്കും കോടതി വിധി പറയുക. ഇവിടെ വിവാദ ആള്‍ ദൈവമായ റാം റഹിമിനെ തടവില്‍ പാര്‍പ്പിച്ചിരിക്കുന്നത്.
കോടതിയില്‍ ശിക്ഷ വിധിക്കുന്ന വേളയില്‍ ഗുര്‍മിതിനെ ഹാജരാക്കണം. പക്ഷേ നിലവിലെ സാഹചര്യത്തില്‍ ഇത് സുരക്ഷാ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുമെന്ന ഭീതിയിലാണ് ഹൈക്കോടതി ജയിലിനെ താത്ക്കാലിക കോടതിയാക്കി മാറ്റാന്‍ ഉത്തരവിട്ടത്. താത്കാലിക കോടതിമുറി ഉള്‍പ്പെടെ എല്ലാം ജയലില്‍ ക്രമീകരിക്കും.
വിധി പറയുന്ന ജഡ്ജിക്കും സ്റ്റാഫ് അംഗങ്ങള്‍ക്കും വ്യോമ മാര്‍ഗം ജയിലിലെത്താനുള്ള ക്രമീകരണം ചെയാനുള്ള നിര്‍ദേശവും ഹൈക്കോടതി നല്‍കിയിട്ടുണ്ട്. അഭിഭാഷകര്‍ക്കും മറ്റുള്ളവര്‍ക്കും താത്കാലിക ജയിലിലേക്ക് സുഗമമായി എത്താനുള്ള സുരക്ഷാ സംവിധാനങ്ങളും തയാറാക്കണം. സി.ബി.ഐ പ്രത്യേക കോടതി ജഡ്ജി ജഗ്ദീപ് സിംഗ് 28നാണ് ഗുര്‍മീതിനെതിരെ വിധി പറയുക .
Post Your Comments