ന്യൂഡല്‍ഹി: രാജ്യത്ത് വിവിധ സംസ്ഥാനങ്ങളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. പഞ്ചാബിലെ പഞ്ച്കുല,ന്യൂഡല്‍ഹി, ഉത്തര്‍പ്രദേശ് എന്നിവടങ്ങളിലാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്. ദേരാ സച്ചാ സൗധ നേതാവ് ഗുര്‍മീത് റാം റഹീം സിംഗ് കുറ്റക്കാരനെന്ന് കോടതി വിധിച്ചതിനു പിന്നാലെ വടക്ക ഇന്ത്യയിലെ നാലു സംസ്ഥാനങ്ങളില്‍ ആക്രമണം വ്യാപിച്ച പശ്ചത്താലത്തിലാണ് നടപടി. പഞ്ചാബ് ,ഹരിയാന,യുപി, ന്യൂ ഡല്‍ഹി എന്നീ സംസ്ഥാനങ്ങളിലാണ് ഗുര്‍മീത് റാം റഹീം സിംഗമിന്റെ അനുനായികളുടെ അഴിഞ്ഞാട്ടം നടത്തിയത്. പീഡനക്കേസിലാണ് വിവാദ ആള്‍ദൈവം ഗുര്‍മീത് റാം റഹീം സിംഗ് കുറ്റക്കാരനെന്ന് കോടതി കണ്ടെത്തിയത്. ഗുര്‍മീത് റാം റഹീം സിംഗ് നിലവില്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്.
28 പേര്‍ ഇതിനോടകം മരിച്ചെന്നാണ് റിപ്പോര്‍ട്ട്. നിരവധി പേര്‍ക്ക് ആക്രമണത്തില്‍ പരിക്കേറ്റു. 200ലധികം വാഹനങ്ങള്‍ക്ക് തീയിട്ടു. ഡല്‍ഹിയിലെ ആനന്ദ് വിഹാറില്‍ ട്രെയിന്‍ കോച്ചുകള്‍ക്ക് തീയിട്ടു. കലാപം നിയന്ത്രിക്കാന്‍ പട്ടാളം രംഗത്ത്.ഹരിയാന,പഞ്ചാബ് മുഖ്യമന്ത്രിമാരുമായി കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗ് സംസാരിച്ച ശേഷം കേന്ദ്ര സഹായം എത്തിക്കുമെന്ന് അറിയിച്ചു.
അതോടൊപ്പം തന്നെ വ്യാപക ആക്രമണ കുറിച്ച് ചണ്ഡിഗഡ് ഹൈക്കോടതി വിശദീകരണം ആവശ്യപ്പെട്ടു. റാം റഹീമിന്റ് സ്വത്തുക്കള്‍ കണ്ടു കെട്ടാനും നഷ്ടപരിഹാരം ദേരാ സച്ചാ സൗദയില്‍ നിന്നും ഈടാക്കാനും കോടതി ഉത്തരവിട്ടു.
മാധ്യമപ്രവര്‍ത്തകരെ അക്രമിച്ചാണ് കലാപം തുടങ്ങിയത്. ദേശീയ ചാനലുകളുടെ മൂന്ന് ഓബി വാനുകള്‍ (തത്സമയ ദൃശ്യങ്ങള്‍ നല്‍കുന്ന വാഹനം) അഗ്‌നിനിക്കരയാക്കി.നുറുകണക്കിന് വാഹനങ്ങള്‍ക്കും തീയിട്ടു. സൈന്യം നിരവധി തവണ കണ്ണീര്‍വാതകം പ്രയോഗിച്ചു. ലക്ഷക്കണക്കിന് റാം റഹീം അനുയായികളാണ് അക്രമകളായി തെരുവുകള്‍ കീഴടക്കിയിരിക്കുന്നത്.
സുരക്ഷ മുന്‍നിര്‍ത്തി ഇന്റര്‍നെറ്റ് സേവനങ്ങളും ഭരണകൂടം റദ്ദാക്കിയിട്ടുണ്ട്.
ഹരിയാന, പഞ്ചാബ് സംസ്ഥാനങ്ങളിലെ സാഹചര്യങ്ങൾ നിരീക്ഷിക്കാന്‍ ഡല്‍ഹിയില്‍ പ്രത്യേക കണ്‍ട്രോള്‍ റൂം ആരംഭിച്ചിരുന്നു. ആവശ്യമെങ്കില്‍ ആയുധം ഉപയോഗിക്കാന്‍ ചണ്ഡിഗഡ് ഹൈക്കോടതിയുടെ നിര്‍ദേശവുമുണ്ട്. സംഘര്‍ഷം കണക്കിലെടുത്ത് 211 ട്രെയിന്‍ സര്‍വീസുകളാണ് റദ്ദാക്കിയത്. ബസ് ഗതാഗതവും നിയന്ത്രിച്ചിട്ടുണ്ട്. ഇരുസംസ്ഥാനങ്ങളിലേയും ആശുപത്രികളിലും ജാഗ്രത നിര്‍ദ്ദേശവും നല്‍കിയിട്ടുണ്ട്. സംഘര്‍ഷം കണക്കിലെടുത്ത് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
Post Your Comments