
തിരുവനന്തപുരം: സഹോദരിമാരെ ആക്രമിച്ച സംഘത്തിലെ നാലു പേർ പിടിയിൽ. റസ്റ്റോറന്റില്‍ ആഹാരം കഴിച്ചുകൊണ്ടിരുന്ന സഹോദരിമാരെ പരസ്യമായി അപമാനിക്കുകയും മര്‍ദ്ദിക്കുകയും ചെയ്ത അഞ്ചംഗ അക്രമി സംഘത്തിലെ അലി ബിന്‍ താഹ(21), അജാസ്ഖാന്‍(32), നവാസ് (28), റവാസ് (24)എന്നിവരെയാണ് വര്‍ക്കല പൊലീസ് പിടികൂടിയത്. യുവതികളെ അക്രമിക്കുന്ന ദൃശ്യങ്ങള്‍ സാമൂഹ്യ മാദ്ധ്യമങ്ങളില്‍ പോസ്റ്റ് ചെയുകയും ഇവര്‍ക്കെതിരെ അപകീര്‍ത്തി പരമായ പരാമര്‍ശങ്ങള്‍ നടത്തിയ രണ്ടാം പ്രതി ഷഫാന്‍ സംഭവത്തിന് ശേഷം വിദേശത്തേക്ക് കടന്നു കളഞ്ഞെന്ന് പൊലീസ് അറിയിച്ചു. കഴിഞ്ഞ 15ന് വര്‍ക്കല പാപനാശത്തായിരുന്നു സംഭവം. സംഭവത്തിന് പിന്നാലെ ഇന്നലെ സഹോദരിമാരില്‍ ഒരാള്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു.
Post Your Comments