Latest NewsNewsIndia

മറ്റൊരു വിവാഹം കഴിക്കാൻ അമ്മയില്ലാത്ത തന്റെ 3 മക്കളോടു പിതാവ് ചെയ്തത്

ന്യൂഡൽഹി: ഭാര്യ മരിച്ചു രണ്ടു മാസം ആകുന്നതിനു മുന്നേ കാമുകിയെ വിവാഹം കഴിക്കാനായി തന്റെ മക്കളെ കൊല്ലാൻ കൊട്ടേഷൻ കൊടുത്ത പിതാവ് അറസ്റ്റിൽ. മൂന്നു മക്കളെ ഒറ്റക്കാക്കിയാണ് ഇയാളുടെ ഭാര്യ മഞ്ഞപ്പിത്തം ബാധിച്ചു മരിച്ചത്. മറ്റൊരു സ്ത്രീയുമായി പ്രണയത്തിലായിരുന്ന ഇയാൾ അവരെ വിവാഹം കഴിക്കാനായി മകളെ ബന്ധുവിന്റെ സഹായത്തോടെ ശ്വാസം മുട്ടിച്ചു കൊന്നിരുന്നു.ഈ മാസം 11 നാണ് മകളെ ഇവർ കൊലപ്പെടുത്തിയത്.

അനന്തരവനായ സഞ്ജയിന് 30,000 രൂപ നൽകിയാണ് ഇവരെ കൊലപ്പെടുത്താൻ ഏർപ്പാടാക്കിയത്. സ്വാഭാവിക മരണമെന്ന് തോന്നത്തക്കവിധത്തിൽ കൊലപ്പെടുത്താനായിരുന്നു നിർദ്ദേശം. മകൾ തനീഷയെ കൊലപ്പെടുത്തിയ ശേഷം സ്വാഭാവിക മരണമെന്ന് തോന്നുന്ന രീതിയിൽ മൃതദേഹം വേഗം മറവു ചെയ്യാൻ ശ്രമിക്കുകയായിരുന്നു. എന്നാൽ അയൽക്കാർക്ക് സംശയമുണ്ടാകുകയും അവർ പോലീസിലറിയിക്കുകയുമായിരുന്നു. തുടർന്ന് പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ കുട്ടിയെ ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയതായി കണ്ടെത്തി.

ഇയാളോട് പരാതി നൽകാൻ പോലീസ് ആവശ്യപ്പെട്ടെങ്കിലും അതിനു തയ്യാറാവാതെ വന്നതോടെ പൊലീസിന് സംശയം തോന്നി . കൂടാതെ ഇയാൾ ഒളിവിൽ പോകുകയും ചയ്തു. പിന്നീട് ഇയാളെ പിടികൂടിയപ്പോഴാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്. മറ്റു രണ്ടു മക്കളെ കൂടി കൊലപ്പെടുത്താൻ ഏൽപ്പിച്ച സംഭവവും പുറത്തായി. ഇയാൾ പണം നൽകിയ സഞ്ജയ് കുറ്റം സമ്മതിച്ചു. ഇരുവരും ചേർന്നാണ് മകളെ കൊലപ്പെടുത്തിയത്. ധരം വീർ എന്ന ഇയാളെ വിവാഹം കഴിക്കണമെങ്കിൽ മക്കളെ ഒഴിവാക്കണം എന്ന കാമുകിയുടെ നിർദ്ദേശമാണ് ഇയാളെ ഈ കടും കൈ ചെയ്യാൻ പ്രേരിപ്പിച്ചത്.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button