KeralaLatest NewsNews

മാനസിക പീഡനത്താല്‍ ആത്മഹത്യയ്ക്കുശ്രമിച്ച പെണ്‍കുട്ടിയെ വീണ്ടും പീഡിപ്പിക്കുകയാണോ? കെഎം ഷാജഹാന്റെ പ്രതികരണം

ചാനല്‍ പ്രവര്‍ത്തകരുടെ മാനസിക പീഡനത്തെ തുടര്‍ന്ന് ആത്മഹത്യയ്ക്ക് ശ്രമിച്ച മാധ്യമപ്രവര്‍ത്തകയെ കെഎം ഷാജഹാന്‍ സന്ദര്‍ശിച്ചു. പെണ്‍കുട്ടിയുമായി സംസാരിച്ച കാര്യങ്ങള്‍ കെഎം ഷാജഹാന്‍ ഫേസ്ബുക്കിലൂടെ പങ്കുവെച്ചിരിക്കുകയാണ്. മാനസിക പീഡനത്താല്‍ ആത്മഹത്യയ്ക്കുശ്രമിച്ച പെണ്‍കുട്ടിയെ വീണ്ടും പീഡിപ്പിക്കുകയാണോ? എന്നാണ് ഷാജഹാന്‍ ചോദിക്കുന്നത്.

കുറേയേറെ ചോദ്യങ്ങളുമായാണ് പെണ്‍കുട്ടിയുടെ മുന്നിലെത്തിയത്. എന്നാല്‍ ഒന്നും ചോദിക്കാന്‍ തോന്നിയില്ല. ആത്മധൈര്യത്തിന്റെയും ഇച്ഛാശക്തിയുടെയും തിളക്കം ആ മുഖത്തുണ്ടായിരുന്നു.

തന്നെ മാനസികമായി ഏറെ പീഡിപ്പിച്ച് ആത്മഹത്യ ചെയ്യാന്‍ പ്രേരിപ്പിച്ചവരെ കുറിച്ച് പറയുമ്പോഴും, അവരെ ചേട്ടന്‍ എന്ന് വിളിച്ചാണ് പെണ്‍കുട്ടി അഭിസംബോധന ചെയ്തതെന്ന് ഷാജഹാന്‍ പറയുന്നു. ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം…

 

shortlink

Related Articles

Post Your Comments

Related Articles


Back to top button