കേരള പിഎസ്‌സിയില്‍ 90 ശതമാനവും സിപിഎംകാരാണെന്ന ആരോപണമുന്നയിച്ച് പൊതുപ്രവര്‍ത്തകന്‍ കെഎം ഷാജഹാന്‍. പിഎസ്സി പരീക്ഷയില്‍ ക്രമക്കേട് നടന്ന വിഷയവുമായി ബന്ധപ്പെട്ട് നടന്ന സ്വകാര്യ ചാനല്‍ ചര്‍ച്ചയിലാണ് കെഎം ഷാജഹാന്റെ പ്രതികരണം. പിഎസ്‌സി പരീക്ഷാ നടത്തിപ്പില്‍ ഒരല്‍പം പോലും വിശ്വാസ്യതയില്ലെന്നും വലിയ അപകടമാണ് നടന്നു കൊണ്ടിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ജോലിയുടെ അഡൈ്വസ് മെമോ കിട്ടിയാല്‍ പാര്‍ട്ടി സഖാക്കള്‍ അവരുടെ വീട്ടിലെത്തും.
‘പിഎസ്‌സിയില്‍ നിങ്ങള്‍ക്ക് ജോലി കിട്ടിയിട്ടുണ്ട്, നിങ്ങള്‍ക്ക് തിരുവന്തപുരത്ത് വേണോ കാസര്‍ഗോഡ് വേണോ’യെന്ന് ചോദിക്കും തുടങ്ങി ജോലി കിട്ടിയവരെ സ്വാധീനിച്ച് സംഘടനയില്‍ ചേര്‍ക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. പിഎസ്‌സിയിലെ എല്ലാ കാര്യങ്ങളും ചെയ്യുന്നത് 90 ശതമാനവും സിപിഎംകാരാണെന്നും അദ്ദേഹം ആരോപിച്ചു. അടുത്തിടെ വന്ന പിഎസ്‌സി റാങ്ക് ലിസ്റ്റില്‍ ഗുരുതരമായ പിഴവുണ്ടെന്നും ഷാജഹാന്‍ വ്യക്തമാക്കി. ഇതുമായി ബന്ധപ്പെട്ട് താന്‍ ഗവര്‍ണറേയും കോടതിയേയും സമീപിക്കുമെന്നും അദ്ദേഹം ചര്‍ച്ചയില്‍ വെളിപ്പെടുത്തി. ഗൂഢവും രഹസ്യാത്മകവുമായ കാര്യങ്ങളാണ് പിഎസ്‌സി ഓഫീസുമായി ബന്ധപ്പെട്ട് നടക്കുന്നതെന്നും ഷാജഹാന്‍ കൂട്ടിച്ചേര്‍ത്തു.
യൂണിവേഴ്സിറ്റി കോളേജിലെ സംഘര്‍ഷത്തിലെ പ്രതികളായ എസ്എഫ്ഐ നേതാക്കളെ പിഎസ്സി റാങ്ക് ലിസ്റ്റില്‍ നിന്ന് അയോഗ്യരാക്കി. പ്രതികളായ ശിവരഞ്ജിത്ത്, നസീം, പ്രണവ് എന്നിവരെ പിഎസ് സി കോണ്‍സ്റ്റബിള്‍ റാങ്ക് ലിസ്റ്റില്‍ നിന്നാണ് നീക്കിയത്. പിഎസ്സി വിജിലന്‍സ് വിഭാഗം നടത്തിയ പരിശോധനയുടെ അടിസ്ഥാനത്തിലാണ് എസ്എഫ്ഐ നേതാക്കള്‍ തട്ടിപ്പ് നടത്തിയതായി കണ്ടെത്തിയത്.
ആധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് ഇവര്‍ ക്രമക്കേട് നടത്തിയതെന്ന് പിഎസ് സി സ്ഥിരീകരിച്ചു. പരീക്ഷസമയത്ത് ഇവര്‍ മൂന്ന് പേരും മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചിരുന്നതായാണ് സൂചന. പരീക്ഷയുടെ ഉത്തരങ്ങള്‍ ഇവര്‍ക്ക് എസ്എംഎസായി ലഭിച്ചുവെന്നാണ് നിഗമനം.
Post Your Comments