Latest NewsKerala

‘സൽസ്വഭാവി, സൽഗുണസമ്പന്നൻ, വികസനത്തിനായി കാലിൽ നീരുള്ളപ്പോഴും അക്ഷീണം പ്രവർത്തിക്കുന്ന വ്യക്തി: കുറ്റപ്പെടുത്തരുത്’

തിരുവനന്തപുരം: സ്വപ്ന സുരേഷിൻറെ രഹസ്യമൊഴിയെ കുറിച്ചുള്ള വെളിപ്പെടുത്തലും അതിനു പിന്നാലെ നടന്ന സംഭവങ്ങളുമാണ് സമൂഹമാധ്യമങ്ങളിലെ ചർച്ചാ വിഷയം. സ്വപ്ന സുരേഷിന്റെ ആരോപണത്തിന് പിന്നാലെ മുഖ്യമന്ത്രിക്കെതിരെ സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ ട്രോളുകൾ നിറയുകയാണ്. ഇപ്പോൾ മുഖ്യമന്ത്രിക്കെതിരെ പരിഹാസവുമായി രംഗത്തെത്തിയിരിക്കുകയാണ് മാധ്യമ പ്രവർത്തകൻ കെഎം ഷാജഹാൻ.

അദ്ദേഹത്തിന്റെ പോസ്റ്റിന്റെ പൂർണ്ണ രൂപം:

സ്വപ്ന, പിണറായി വിജയൻ, കുടുംബാംഗങ്ങൾ എന്നിവർക്കെതിരെ ആരോപണം ഉന്നയിച്ചതിനു തൊട്ട് പിന്നാലെ, സ്വപ്നയുടെ സഹായിയും കേസിലെ പ്രതിയുമായ സരിത്തിനെ അജ്ഞാത സംഘം തട്ടിക്കൊണ്ടു പോയി!
ദയവു ചെയ്തു പിണറായി വിജയനെ കുറ്റപ്പെടുത്തരുത്.
അദ്ദേഹം സൽസ്വഭാവിയും, സൽഗുണസമ്പന്നനും കേരളത്തിന്റെ വികസനത്തിന്‌ വേണ്ടി ( കാലിൽ നീരുള്ളപ്പോഴും )അക്ഷീണം പ്രവർത്തിക്കുന്ന വ്യക്തിയുമാണ്.


മറ്റൊരു പോസ്റ്റ് ഇങ്ങനെ,

ഇല്ല ഒരാശങ്കയും ഇല്ലേ ഇല്ല.
പക്ഷെ സരിത്തിനെ സ്വപ്നയുടെ വീട്ടിൽ നിന്ന് തട്ടിക്കൊണ്ട് പോകുന്നു. ചോദിക്കുമ്പോൾ വിജിലൻസ് എന്ന് പറയുന്നു. ചെരിപ്പ് ഇടാൻ പോലും സമ്മതിക്കുന്നില്ല.
നോട്ടീസ് പോലും നൽകുന്നില്ല.
ലൈഫ് മിഷൻ അഴിമതിയുമായി ബന്ധപ്പെട്ടാണ് കൊണ്ട് പോയത് എന്ന് വിജിലൻസ്. പക്ഷെ ചോദിച്ചത് മുഴുവൻ സ്വപ്നയുടെ മൊഴിയെ കുറിച്ചാണ് എന്ന് സരിത്ത്.
ഇല്ല ഒരു ആശങ്കയും,
ഇല്ല, ഇല്ല, ഇല്ല, ഇല്ലേയില്ല.

ഇനിയൊരു പോസ്റ്റ്:

സ്വപ്നയുടെ വെളിപ്പുടുത്തൽ അവജ്ഞയോടെ തള്ളിക്കളയുന്നു എന്ന് പിണറായി വിജയനും ഇടതുമുന്നണിയും, സിപിഎം ഉം, സർക്കാരും.
പക്ഷെ ആശങ്ക പകൽ പോലെ പ്രകടം.
സ്വപ്ന മുഖ്യമന്ത്രിക്കും, ഭാര്യക്കും, മകൾക്കും എതിരെ മൊഴി കൊടുത്തതിന്റെ തോട്ടു പിറ്റേന്ന് മുഖ്യമന്ത്രിയുടെ കീഴിലുള്ള വിജിലൻസ് സ്വപ്നയുടെ വീട്ടിൽ നിന്നും സരിത്തിനെ തട്ടിക്കൊണ്ടു പോകുന്നു.

തന്നെ അപകീർത്തി പ്പെടുത്തി എന്ന് പറഞ്ഞു കെ ടി ജലീൽ പോലീസിന് പരാതി നൽകുന്നു. കേന്ദ്ര ഏജൻസികളുടെ ഇടപെടലുകളെ കുറിച്ച് അന്വേഷിക്കാൻ നിയമിച്ച ജസ്റ്റിസ്‌ കെ ടി മോഹൻ കമ്മിഷന്റെ കാലാവധി കഴിഞ്ഞ മാസം (7.5.2022)അവസാനിച്ചത് ധൃതി പിടിച്ചു, സ്വപ്നയുടെ വെളിപ്പെടുത്തൽ വന്നതിന്റെ തോട്ടു പിറ്റേന്ന് (8.6.2022)മുൻകാല പ്രാബല്യത്തോടെ 6 മാസത്തേക്ക് പൊടുന്നനെ നീട്ടുന്നു.

മറ്റൊരു പോസ്റ്റ്:

ഇരട്ടച്ചങ്കനല്ല അധോലോക നായകൻ? നിമിഷങ്ങൾ കൊണ്ട് എലിയായ പുലി.

shortlink

Related Articles

Post Your Comments

Related Articles


Back to top button