MollywoodLatest NewsCinemaMovie SongsEntertainmentKollywoodMovie Gossips

“നിങ്ങള്‍ ഇല്ലങ്കില്‍ ഞാനില്ല”; വിജയ്‌ ആരാധകരോട് ക്ഷമ ചോദിച്ച് നടി അനുശ്രീ

താനൊരു കടുത്ത സൂര്യ ഫാന്‍ ആണെന്ന് നടി അനുശ്രീ പല അഭിമുഖ പരിപാടികളിലും പറയാറുള്ളതാണ്. തന്‍റെ ഇഷ്ടതാരത്തോടുള്ള ആരാധന ഫേസ്ബുക്ക് പോസ്റ്റിലൂടെ പങ്കുവച്ചത് അനുശ്രീയ്ക്ക് തലവേദന സൃഷ്ടിച്ചിരിക്കുകയാണ്. വിജയ്‌ ആരാധകന്റെ കഥ പറയുന്ന പുതിയ ചിത്രമായ പോക്കിരി സൈമണില്‍ വിജയിയുടെ ഫ്ലെക്സിന് താഴെ സണ്ണിവെയിന്‍ നില്‍ക്കുന്ന ഫോട്ടോയും, സൂര്യയുടെ പിറന്നാൾ ദിനം ആഘോഷിക്കുന്ന ഫോട്ടോയും അനുശ്രീ ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്തിരുന്നു. ഇതൊരു സിനിമയാണെങ്കിൽ ഇതു റിയൽ ലൈഫ്” ആണെന്നായിരുന്നു താരത്തിന്‍റെ പോസ്റ്റ്. ഇതോടെ വിജയ്‌ ഫാന്‍സ് രംഗത്തെത്തി. രംഗം വഷളായതോടെ അനുശ്രീ തന്‍റെ ഫേസ്ബുക്ക് പോസ്റ്റ്‌ പിന്‍വലിച്ചു.

ഇപ്പോള്‍ വിജയ്‌ ഫാന്‍സിനോട് പരസ്യമായി ക്ഷമ ചോദിച്ച് അനുശ്രീ രംഗത്ത് എത്തിയിരിക്കുകയാണ്. പ്രണവ് മോഹന്‍ലാല്‍ നായകനാകുന്ന ആദിയുടെ സെറ്റില്‍ നിന്നും ഫെയ്‌സ്ബുക്ക് ലൈവിലൂടെയായിരുന്നു അനുശ്രീയുടെ പ്രതികരണം.

“വിജയ് സാറിനെപ്പോലുള്ള ഒരു നടനെ വില കുറച്ച് കാണിക്കാന്‍ താന്‍ ആരുമല്ല. നെഗറ്റീവ് ഇമേജ് വരുമെന്ന് മനസ്സില്‍ എവിടെയെങ്കിലും ഒരു ചിന്ത വന്നിരുന്നെങ്കില്‍ പോസ്റ്റ് ചെയ്യില്ലായിരുന്നു. വിജയിനെ താഴ്ത്തിക്കെട്ടുന്നതിനേക്കുറിച്ച് ചിന്തിച്ചിട്ടുപോലുമില്ല. അങ്ങനെ മറ്റൊരര്‍ത്ഥത്തില്‍ കണ്ടിട്ടുണ്ടെങ്കില്‍ ക്ഷമിക്കുക. തന്റെ മനസ്സില്‍ സൂര്യ സാറിനോടുള്ള ഇഷ്ടം മാത്രമേയുള്ളൂ. അത് കൊണ്ടാണ് ആ പോസ്റ്റിട്ടത്.താനൊരു വിജയ് ഫാനാണെന്ന് പോക്കിരി സൈമണില്‍ നായകനായ സണ്ണി വെയ്ന്‍ പറഞ്ഞിരുന്നു. അങ്ങനെയാണെങ്കില്‍ തന്റെ റിയല്‍ ലൈഫില്‍ ഇങ്ങനെയാണ് എന്ന് പറയാന്‍ മാത്രമാണുദ്ദേശിച്ചത്. കമന്റുകള്‍ കണ്ടപ്പോഴാണ് ഇങ്ങനെയൊരു അര്‍ത്ഥം കൂടി ഉണ്ടോ എന്ന് ചിന്തിച്ചത്. നിങ്ങള്‍ ഇല്ലങ്കില്‍ ഞാനില്ല. എന്‍റെ സിനിമകള്‍ തിയേറ്ററില്‍ വരുമ്പോള്‍ കൂവിയിട്ടുണ്ടെങ്കില്‍ പിന്നെ അഭിനയിച്ചിട്ട് കാര്യമില്ല”.നിങ്ങളുടെ പിന്തുണ എന്നും എനിക്കൊപ്പം ഉണ്ടാകണം.”

shortlink

Related Articles

Post Your Comments

Related Articles


Back to top button