KeralaLatest NewsNews

വനിതാ പോലീസുകാരായി ഇനി ബിടെക് ബിരുദധാരികളും

തിരുവനന്തപുരം: ഇനി മുതൽ ബിടെക് ബിരുദധാരികളും കേരള പോലീസില്‍ വനിതാ പോലീസുകാരായി പ്രവർത്തിക്കും. മൂന്നുറിലേറെ പേരാണ് തൃശൂരില്‍ പരിശീലനം പൂര്‍ത്തിയാക്കി പുറത്തിറങ്ങിയത്. ഇതില്‍ അഞ്ചുപേര്‍ ബിടെക് ബിരുദധാരികളാണ്.

സ്വാതന്ത്ര്യദിനത്തില്‍ പുതിയതായി 357 വനിതാ പോലീസുകാരാണ് കേരള പോലീസിന്റെ ഭാഗമായത്. ഇവരില്‍ ഭൂരിഭാഗം പേരും ഉന്നതവിദ്യാഭ്യാസ യോഗ്യതയുള്ളവരാണ്. ഒന്‍പതു മാസം നീണ്ട പരിശീലനത്തിനൊടുവിലായിരുന്നു പാസിങ് ഔട്ട്. ഭീകരവിരുദ്ധ സേനയുടെ സംഘത്തില്‍ രണ്ടാഴ്ചത്തെ പരിശീലനവും സംഘത്തിനു നല്‍കിയിരുന്നു. തൃശൂര്‍ രാമവര്‍മപുരം പോലീസ് അക്കാദമിയില്‍ നടന്ന പാസിങ് ഔട്ട് പരേഡില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ സല്യൂട്ട് സ്വീകരിച്ചു.

കൂടുതല്‍ വനിതാ പോലീസുകാരെ സ്ത്രീ സുരക്ഷയ്ക്കു സര്‍ക്കാര്‍ പ്രാധാന്യം നല്‍കുന്നതിന്റെ ഭാഗമായാണ് സേനയില്‍ എടുത്തതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഡി.ജി.പി ലോക്നാഥ് ബെഹ്റ ഉള്‍പ്പെടെ ഉന്നത പോലീസ് ഉദ്യോഗസ്ഥരും പാസിംഗ് ഔട്ട് പരേഡിനെത്തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button