കാബൂൾ: അഫ്ഗാനിസ്ഥാനിൽ ഭരണം പിടിച്ചെടുത്ത താലിബാൻ ഭീകരർ സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ തുടരുകയാണ്. പൂർണ്ണ ഗർഭിണിയായ പോലീസുകാരിയെ ഭീകരർ വെടിവച്ചു കൊന്നു എന്ന വാർത്തയാണ് ഏറ്റവും പുതിയതായി റിപ്പോർട്ട് ചെയ്യപ്പെട്ടത്. ശനിയാഴ്ച നടന്ന സംഭവത്തിൽ ഘോർ പ്രവിശ്യയിലെ ജയിൽ സുരക്ഷാ ഉദ്യോഗസ്ഥയായ ബാനു നെഗർ ആണ് കൊല്ലപ്പെട്ടത്.
ഘോർ പ്രിവിശ്യയിലെ ഫിറോസ്ഖോയിലെ വീട്ടിൽ അതിക്രമിച്ചുകയറിയ താലിബാൻ ഭീകരർ ബന്ധുക്കളുടെ മുന്നിൽ വെച്ചാണ് ബാനു നെഗറിനെ വെടിവെച്ച് കൊലപ്പെടുത്തിയത്. ഇവർ എട്ട് മാസം ഗർഭിണിയായിരുന്നുവെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. തോക്ക് ധാരികളായ മൂന്നുപേർ വീടിനുള്ളിൽ കടന്ന് ബാനുവിന്റെ ബന്ധുക്കളെ കെട്ടിയിട്ടതിന് ശേഷം ഇവരുടെ മുന്നിൽവച്ച് ബാനുവിനെ വെടിവച്ചുകൊല്ലുകയായിരുന്നു.
Post Your Comments