തിരുവനന്തപുരം: അന്താരാഷ്ട്ര വനിതാദിനത്തില്‍ മുഖ്യമന്ത്രിക്ക് അകമ്പടി സേവിക്കുന്നത് വനിതാ കമാൻഡോകൾ. മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസില്‍ ആ ദിവസം വനിതാ കമാന്‍ഡോമാരെയും മുഖ്യമന്ത്രിയുടെ ഓഫീസ് സ്ഥിതിചെയ്യുന്ന സെക്രട്ടേറിയറ്റ് നോര്‍ത്ത് ബ്ലോക്കില്‍ വനിതാ പൊലീസ് ഗാര്‍ഡുകളെയും നിയോഗിക്കും. കൂടാതെ സംസ്ഥാനത്തെ പരമാവധി പൊലീസ് സ്റ്റേഷനുകളില്‍ സ്റ്റേഷന് ഹൗസ് ഓഫീസറുടെ ചുമതല വഹിക്കുന്നതും വനിതാ പോലീസുകാരായിരിക്കും.
Read also: ആറ്റുകാല്‍ പൊങ്കാല; എല്ലാ മുന്‍കരുതലും സ്വീകരിച്ചിട്ടുണ്ടെന്ന് ആരോഗ്യമന്ത്രി
വനിതാ ഇന്‍സ്പെക്ടര്‍മാരും സബ് ഇന്‍സ്പെക്ടര്‍മാരും ഉള്ള സ്റ്റേഷനുകളില്‍ അവര്‍ ഈ ദിവസം സ്റ്റേഷന്റെ ചുമതല വഹിക്കും. സ്റ്റേഷനുകളില്‍ ഒന്നിലധികം വനിതാ സബ് ഇന്‍സ്പെക്ടര്‍മാര്‍ ഉണ്ടെങ്കില്‍ അവരുടെ സേവനം സമീപത്തെ മറ്റു സ്റ്റേഷനുകളില്‍ ലഭ്യമാക്കും. ഇതുസംബന്ധിച്ച് സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു.
Post Your Comments