ലഖ്‌നൗ : ഭര്‍ത്താവിനെ ഉപേക്ഷിച്ച് കാമുകനൊപ്പം പോയ പൊലീസുകാരി ആത്മഹത്യയ്ക്ക് ശ്രമിച്ചു. വിവാഹ വാഗ്ദാനം ചെയ്ത് ലൈംഗിക ബന്ധത്തിന് ശേഷം സഹപ്രവര്‍ത്തകന്‍ വഞ്ചിച്ചെന്ന് ആരോപിച്ചായിരുന്നു ആത്മഹത്യ ശ്രമം. ഉത്തര്‍പ്രദേശിലാണ് സംഭവം.
വിവാഹ വാഗ്ദാനം നല്‍കിയതിനെ തുടര്‍ന്ന് ഭര്‍ത്താവുമായി ബന്ധം വേര്‍പിരിഞ്ഞ ഇവർ കാമുകനായ പൊലീസ് ഉദ്യോഗസ്ഥനൊപ്പം വാടക വീട്ടില്‍ താമസിച്ചുവരികയായിരുന്നു. പ്രതിയായ പൊലീസുകാരനെ അറസ്റ്റ് ചെയ്തിട്ടുണ്ട്. വിവാഹ വാഗ്ദാനം ചെയ്തതിന് ശേഷം സ്ഥിരമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടു. എന്നാല്‍ ഇയാള്‍ പിന്നീട് വിവാഹ വാഗ്ദാനത്തില്‍ നിന്ന് പിന്‍മാറുകയായിരുന്നു .
Post Your Comments