Latest NewsIndiaNews

വനിതാ പൊലീസ് ഉദ്യോഗസ്ഥയുടെ മുഖത്ത് തുപ്പി മഹിളാ കോണ്‍ഗ്രസ് നേതാവ്

അപമാനകരവും അറപ്പുളവാക്കുന്ന നടപടിയെന്നാണ് സംഭവത്തില്‍ ബിജെപി വക്താവ് ഷെഹ്‌സാദ് പൂനാവല്ലയുടെ പ്രതികരണം

ന്യൂഡല്‍ഹി: നാല് ദിവസം 40 മണിക്കൂറിലേറെ രാഹുല്‍ ഗാന്ധിയെ ഇഡി ചോദ്യം ചെയ്യുകയാണ്. ഇതിനെതിരെ ഡല്‍ഹിയില്‍ പ്രതിഷേധ സമരവുമായി അണികൾ നിരന്നുകഴിഞ്ഞു. പ്രതിഷേധ സമരത്തിനിടെ വനിതാ പൊലീസ് ഉദ്യോഗസ്ഥയുടെ മുഖത്ത് തുപ്പി മഹിളാ കോണ്‍ഗ്രസ് നേതാവ്. അറസ്റ്റ് ചെയ്ത് നീക്കുന്നതിനിടെ പൊലീസ് വാഹനത്തിന്റെ വാതിലില്‍ നില്‍ക്കുകയായിരുന്ന മഹിള കോണ്‍ഗ്രസ് ആക്ടിംഗ് അധ്യക്ഷയായ നെറ്റ ഡിസൂസ ആണ് വനിത പൊലീസിന്റെ മുഖത്ത് തുപ്പിയത്.

read also: തിളക്കം കണ്ട് മത്സ്യം വാങ്ങി: മുറിച്ചപ്പോൾ കണ്ടത് പുഴുക്കൾ മൂടിയ നിലയിൽ

സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയാണ്‌. അപമാനകരവും അറപ്പുളവാക്കുന്ന നടപടിയെന്നാണ് സംഭവത്തില്‍ ബിജെപി വക്താവ് ഷെഹ്‌സാദ് പൂനാവല്ലയുടെ പ്രതികരണം. അഴിമതി കേസില്‍ രാഹുലിനെ ചോദ്യം ചെയ്യുന്നുവെന്ന കാരണത്താല്‍ മാത്രമാണോ ഇതെന്നും രാഹുലോ പ്രിയങ്കയോ വനിതാ നേതാവിനെതിരെ നടപടി സ്വീകരിക്കുമോയെന്നും ഷെഹ്‌സാദ് ചോദിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button