KeralaLatest News

മിഷേലിനു പിന്നാലെ റിന്‍സിക്കും അതുസംഭവിച്ചു! റിന്‍സിയുടെ മരണം കൊലപാതകമെന്ന് നാട്ടുകാര്‍, മൃതദേഹത്തില്‍ മുറിവുകള്‍

പത്തനാപുരം: പിറവന്തൂരില്‍ വിദ്യാര്‍ത്ഥിനി റിന്‍സി വീടിനുള്ളില്‍ മരിച്ച സംഭവത്തില്‍ ദുരൂഹതകളേറുന്നു. മിഷേലിനു സംഭവിച്ചതുപോലൊരു മരണം റിന്‍സിക്കും സംഭവിച്ചോ? വെട്ടിത്തിട്ട നല്ലകുളം കരിമൂട്ടില്‍ ബിജുവിന്റെ മകള്‍ റിന്‍സിയെയാണ് രണ്ടാഴ്ച മുമ്പ് മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയായിരുന്നു റിന്‍സി. റിന്‍സിയുടെ മരണം ആത്മഹത്യയല്ല കൊലപാതകമാണെന്നാണ് നാട്ടുകാര്‍ പറയുന്നത്. മൃതദേഹത്തില്‍ മുറിവുകളുണ്ടായിരുന്നതായി പോലീസ് ഇന്‍ക്വസ്റ്റില്‍ കണ്ടെത്തിയിരുന്നു. റിന്‍സിയുടെ അമ്മയാണ് മൃതദേഹം ആദ്യം കണ്ടത്. മൃതദേഹത്തില്‍ കഴുത്തില്‍ കയര്‍കെട്ടി മുറുക്കിയത് സമാനമായ പാടുകള്‍ കാണപ്പെട്ടിരുന്നു.

കിടപ്പ് മുറിയുടെ വാതിലും മുറിയില്‍ നിന്നും പുറത്തേക്കു തുറക്കുന്ന വാതിലും തുറന്നു കിടക്കുകയായിരുന്നു. റിന്‍സി അണിഞ്ഞിരുന്ന മാലയും നഷ്ട്ടപ്പെട്ടതായി മാതാപിതാക്കള്‍ പറഞ്ഞു. അതുകൊണ്ടുതന്നെ ഇതൊരു സ്വാഭാവിക മരണമായി കാണാന്‍ കഴിയില്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്. കേസ് ക്രൈം ബ്രാഞ്ചിനു കൈമാറണം എന്നാവശ്യം ഉയര്‍ന്നു കഴിഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button