ന്യൂഡല്‍ഹി: പ്രമുഖ സാമ്ബത്തിക വിദഗ്ധന്‍ ഡോ. രാജീവ് കുമാര്‍ നിതി ആയോഗ് വൈസ് ചെയര്‍മാനായി നിയമിക്കെപ്പട്ടു. സാമ്ബത്തിക ശാസ്ത്രത്തില്‍ ഒാക്സ്ഫഡ് സര്‍വകലാശാലയില്‍നിന്ന് ഡി.ഫിലും ലഖ്നോ സര്‍വകലാശാലയില്‍നിന്ന് പിഎച്ച്.ഡിയും നേടിയ ഡോ. രാജീവ് കുമാര്‍, സെന്റര്‍ ഫോര്‍ പോളിസി റിസര്‍ച്ചിലെ (സി.പി.ആര്‍) മുതിര്‍ന്ന അംഗമാണ്. നിതി ആയോഗ് അംഗമായി പ്രമുഖ ശിശുരോഗ വിദഗ്ധനും എയിംസിലെ ഡോക്ടറുമായ വിനോദ് േപാളിനെയും നിയമിച്ചു.
ശനിയാഴ്ച രാത്രിയാണ് ഇതുസംബന്ധിച്ച അറിയിപ്പുണ്ടായത്. ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ റിസര്‍ച് ഒാണ്‍ ഇന്‍റര്‍നാഷനല്‍ ഇക്കണോമിക് റിലേഷന്‍സ് ഡയറക്ടര്‍, ചീഫ് എക്സിക്യൂട്ടിവ് എന്നീ പദവികളും വഹിച്ചു. 2006 മുതല്‍ 2008 വരെ ദേശീയ സുരക്ഷ ഉപദേശക സമിതി അംഗമായിരുന്നു. ഏഷ്യന്‍ വികസന ബാങ്കിലും കേന്ദ്ര വ്യവസായ, ധന മന്ത്രാലയങ്ങളിലും ഉയര്‍ന്ന പദവികളിലുണ്ടായിരുന്നു.
Post Your Comments