Latest NewsNewsIndia

നിതി ആയോഗും ഫോൺപേയും ചേർന്ന് ഫിൻടെക് ഹാക്കത്തോൺ 2022 പ്രഖ്യാപിച്ചു: സമ്മാനത്തുക 5 ലക്ഷം, അപേക്ഷിക്കേണ്ട രീതി

ന്യൂഡൽഹി: ഫിൻടെക് ഹാക്കത്തോൺ 2022 പ്രഖ്യാപിച്ച് നീതി ആയോഗും ഫോൺപേയും. അഞ്ചു ലക്ഷം രൂപയാണ് സമ്മാനത്തുക. ഫെബ്രുവരി 25 ആണ് അപേക്ഷ നൽകേണ്ട അവസാന തീയതി. ഹാക്കത്തോണിലെ വിജയികളെ ഫെബ്രുവരി 28 ന് പ്രഖ്യാപിക്കും.

Read Also: ഹിജാബ് സംബന്ധിച്ച് കോടതിയുടെ ചോദ്യങ്ങള്‍ക്ക് ഉത്തരമില്ല, വെള്ളിയാഴ്ചകളിലെങ്കിലും ഹിജാബ് അനുവദിക്കണം:വിദ്യാര്‍ത്ഥിനികള്‍

ഹാക്കത്തോണിനെ കുറിച്ച് ചോദിക്കുന്ന ചോദ്യങ്ങൾക്ക് ഫെബ്രുവരി 21 ന് നാലു മണിയ്ക്ക് തത്സമയം മറുപടി നൽകാം. വിജയിക്കുന്ന ടീമിന് 5 ലക്ഷം രൂപയുടെ ആകർഷകമായ ക്യാഷ് പ്രൈസുകൾ ലഭിക്കും. ഒന്നാം സമ്മാനം ലഭിക്കുന്ന ടീമിന് 1,50,000 രൂപയും രണ്ടാം സമ്മാനം ലഭിക്കുന്ന ടീമിന് 1,00,000 രൂപയും മൂന്നാം സമ്മാനം ലഭിക്കുന്ന ടീമിന് 75,000 രൂപയുമായിരിക്കും സമ്മാനമായി ലഭിക്കുക. https://cic.niti.gov.in/fintech-open-month-hackathon.html. എന്ന വെബ്‌സൈറ്റിലൂടെയാണ് രജിസ്റ്റർ ചെയ്യേണ്ടത്.

ഹാക്കത്തോണിൽ പങ്കെടുക്കുന്നവർ, അക്കൗണ്ട് അഗ്രിഗേറ്റർ പോലുള്ള പ്രോഗ്രാമുകൾക്കൊപ്പം PhonePe Pulse പോലുള്ള ഏതെങ്കിലും ഓപ്പൺ-ഡാറ്റ API ഉപയോഗിക്കേണ്ടതുണ്ട്: ഫിൻടെക് വ്യവസായത്തിന്റെ പ്രാധാന്യം എടുത്തു കാട്ടുന്നതിന്റെ ഭാഗമായി നീതി ആയോഗ്, ഫോൺ പേ, എ ഡബ്‌ള്യു എസ്, ഇ വൈ എന്നിവയുമായി സഹകരിച്ച് ഫിൻടെക് ഓപ്പൺ ഉച്ചകോടി സംഘടിപ്പിച്ചിരിക്കുകയാണ്. ഫെബ്രുവരി 7 ന് ആരംഭിച്ച ഉച്ചകോടി 28 വരെയാണുള്ളത്. മൂന്നാഴ്ചത്തെ വെർച്വൽ ഉച്ചകോടിയാണ് സംഘടിപ്പിച്ചിട്ടുള്ളത്.

Read Also: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ ഔദ്യോഗിക ഫോട്ടോഗ്രാഫറെ സ്ഥിരപ്പെടുത്താന്‍ സര്‍ക്കാര്‍ തീരുമാനം

ഫിൻടെക് വ്യവസായത്തിലുടനീളം ഒരു തുറന്ന അന്തരീക്ഷം പ്രോത്സാഹിപ്പിക്കുക, നൂതന ആശയങ്ങളും വളർച്ചയും പ്രോത്സാഹിപ്പിക്കുക, ഫിൻടെക് നൂതന ആശയങ്ങളുടെ പുതു തരംഗം സൃഷ്ടിക്കുന്നതിന് സാമ്പത്തിക ഉൾപ്പെടുത്തൽ ഉറപ്പാക്കുകയും അക്കൗണ്ട് അഗ്രഗേറ്റർ പോലുള്ള പുതിയ മാതൃകകൾ പ്രയോജനപ്പെടുത്തുകയും ചെയ്യുക തുടങ്ങിയവയാണ് ഫിൻടെക് ഓപ്പൺ ഉച്ചകോടിയുടെ ലക്ഷ്യങ്ങൾ.

shortlink

Related Articles

Post Your Comments

Related Articles


Back to top button