ന്യൂഡൽഹി: രാജ്യത്ത് കോവിഡ് വൈറസ് വ്യാപനത്തിന്റെ മൂന്നാം തരംഗം ഉണ്ടായാൽ നേരിടുന്നതിനായി കൂടുതൽ ഐസിയു കിടക്കകൾ സജ്ജമാക്കണമെന്ന് നീതി ആയോഗ്. ഇനിയൊരു കോവിഡ് തരംഗം ഉണ്ടായാൽ 100 ൽ 23 രോഗികൾ വരെ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടാമെന്നാണ് നീതി ആയോഗ് നൽകുന്ന മുന്നറിയിപ്പ്. ഈ സാഹചര്യം മുന്നിൽക്കണ്ട് സെപ്റ്റംബറോടെ രാജ്യത്ത് രണ്ട് ലക്ഷം ഐ.സി.യു കിടക്കകൾ സജ്ജമാക്കണമെന്നും നീതി ആയോഗ് അംഗം വി.കെ പോൾ വ്യക്തമാക്കി.
മൂന്നാം തരംഗം ഉണ്ടായാൽ രാജ്യത്ത് പ്രതിദിന രോഗികളുടെ എണ്ണം നാല് മുതൽ അഞ്ച് ലക്ഷം വരെ ആകുമെന്നാണ് കണക്കാക്കപ്പെടുന്നത്. ഈ സാഹചര്യത്തിലാണ് രണ്ട് ലക്ഷം ഐ.സി.യു കിടക്കകൾ സജ്ജമാക്കണമെന്ന് നീതി ആയോഗ് നിർദ്ദേശിക്കുന്നത്. ഇതിൽ 1.2 ലക്ഷം കിടക്കകളിൽ വെന്റിലേറ്റർ സൗകര്യവും വേണമെന്നും നീതി ആയോഗ് ആവശ്യപ്പെടുന്നു.
ഏഴ് ലക്ഷം നോൺ ഐ.സി.യു കിടക്കകൾ (ഇതിൽ ഓക്സിജൻ സൗകര്യമുള്ള അഞ്ച് ലക്ഷം), 10 ലക്ഷം ഐസൊലേഷൻ കിടക്കകൾ എന്നിവയും സജ്ജീകരിക്കണമെന്നും നീതി ആയോഗ് നിർദ്ദേശം നൽകി.
Post Your Comments