ന്യൂഡൽഹി: കോവിഡിനെ പ്രതിരോധിക്കാൻ സ്വയം ചികിത്സ നടത്താൻ പാടില്ലെന്ന് നീതി ആയോഗ് അംഗം ഡോ. വി.കെ. പോൾ. കോവിഡ് ചികിത്സാ പ്രോട്ടോകോളിൽ ഉൾപ്പെടുത്തിയ മരുന്നുകൾ മാത്രമാണ് കഴിക്കേണ്ടെന്ന് അദ്ദേഹം പറഞ്ഞു. എന്നാൽ, ഇവ അമിതമായി ഉപയോഗിച്ചാൽ പാർശ്വഫലങ്ങൾ ഉണ്ടാകുമെന്നും ഡോ.പോൾ മുന്നറിയിപ്പു നൽകി.
മുഖാവരണം ധരിക്കുക, തുടർച്ചയായ പനിയുണ്ടെങ്കിൽ പാരസെറ്റമോൾ, ചുമയ്ക്ക് സിറപ്പ് എന്നിവ കഴിക്കാനുള്ള നിർദ്ദേശം അദ്ദേഹം നൽകിയിട്ടുണ്ട്. കൃത്യമായ ഇടവേളകളിൽ ആഹാരം, വെള്ളം, വിശ്രമം എന്നിവയാണ് വീടുകളിൽ നിരീക്ഷണത്തിലുള്ള രോഗികൾ ചെയ്യേണ്ടതെന്ന് ഡോ.പോൾ വ്യക്തമാക്കി.
കോവിഡ് വാക്സിനുകളെല്ലാം പ്രതിരോധ കുത്തിവെപ്പുകളാണെന്നും, വാക്സിനെടുത്താലും കോവിഡ് ബാധിച്ചാലും വീണ്ടും രോഗം വരാനുള്ള സാധ്യത നിലനിൽക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ, വാക്സിൻ സ്വീകരിച്ചാൽ രോഗം തീവ്രമാകില്ലെന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നുണ്ട്. രോഗത്തെ അകറ്റാൻ മുഖാവരണം ധരിക്കണമെന്നും മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
Post Your Comments