അങ്കമാലി: അങ്കമാലി യാര്‍ഡ് നവീകരണം നടക്കുന്നതിനാല്‍ ഇന്നു മുതല്‍ ഓഗസ്റ്റ് 12 വരെ ഇതുവഴിയുള്ള ട്രെയിന്‍ സര്‍വീസിന് നിയന്ത്രണം ഏര്‍പ്പെടുത്തുമെന്ന് റെയില്‍വേ അറിയിച്ചു. ഓഗസ്റ്റ് നാല്, ആറ്, എഴ് തീയതികളില്‍ നിസാമുദ്ദീന്‍-എറണാകുളം മംഗള എക്സ്പ്രസ്സ് തൃശ്ശൂരില്‍ സര്‍വീസ് അവസാനിപ്പിക്കും. വരുന്ന വെള്ളി, ഞായര്‍ ദിവസങ്ങളില്‍ കണ്ണൂര്‍-ആലപ്പുഴ എക്സിക്യൂട്ടീവ് ചാലക്കുടിയില്‍ സര്‍വീസ് അവസാനിപ്പിക്കും.
എറണാകുളം-പാലക്കാട് മെമു പൂര്‍ണമായും റദ്ദാക്കും. എറണാകുളം-ഗുരുവായൂര്‍ പാസഞ്ചര്‍, ഗുരുവായൂര്‍-തൃശ്ശൂര്‍ പാസഞ്ചര്‍, ഗുരുവായൂര്‍-എറണാകുളം പാസഞ്ചര്‍ എന്നിവ 12-ാം തീയതി സര്‍വീസ് നടത്തില്ല. ഓഗസ്റ്റ് പന്ത്രണ്ടിനുള്ള വേണാട് എക്സ്പ്രസ് എറണാകുളത്തിനും തിരുവനന്തപുരത്തിനും ഇടയില്‍ മാത്രമേ സര്‍വീസ് നടത്തൂ. ഓഗസ്റ്റ് പന്ത്രണ്ടിന് എറണാകുളം-കണ്ണൂര്‍ ഇന്റര്‍ സിറ്റി എക്സ്പ്രസ് ചാലക്കുടിയില്‍ നിന്നും സര്‍വീസ് ആരംഭിക്കുകയും കണ്ണൂര്‍-എറണാകുളം ഇന്റര്‍ സിറ്റി ചാലക്കുടിയില്‍ സര്‍വീസ് അവസാനിപ്പിക്കുകയും ചെയ്യും.
Post Your Comments