Latest NewsKeralaNews

അക്രമം ബിജെപി ആസൂത്രിതം:ബിജെപിയുടെ മുഖം കൂടുതല്‍ വികൃതമായെന്ന് കോടിയേരി

തിരുവനന്തപുരം: തിരുവനന്തപുരത്തെ സംഘർഷം ബിജെപി ആസൂത്രിതമെന്നു സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. അക്രമങ്ങൾ നടത്തി സി.പി.എമ്മിന്റെ, അഴമതിക്കെതിരായ പോരാട്ടങ്ങളെ തകർക്കാമെന്ന് ബി.ജെ.പി കരുതേണ്ടെന്നും അദ്ദേഹം മാദ്ധ്യമ പ്രവർത്തകരോട് പറഞ്ഞു.മെഡിക്കൽ കോഴയിൽ നിന്ന് ശ്രദ്ധതിരിക്കാനാണ് ബിജെപിയുടെ ശ്രമം.

ബിജെപിയുടെ മുഖം കൂടുതൽ വികൃതമായെന്നും കോടിയേരി ആരോപിച്ചു.അക്രമങ്ങൾ നടത്തുന്ന ബി.ജെ.പിയും ആർ.എസ്.എസും ജനങ്ങളെ വെല്ലുവിളിക്കുകയാണ്. ഏത് കക്ഷിയായലും പാർട്ടി ഓഫീസും വീടും ആക്രമിക്കുന്നത് ശരിയല്ല.സി.പി.എം പ്രവർത്തകർ ഇത്തരം പ്രവൃത്തികളിൽ ഏർപ്പെട്ടിട്ടുണ്ടോ എന്ന് പരിശോധിക്കുമെന്നും കോടിയേരി പറഞ്ഞു.ബിജെപി ജില്ലാ സെക്രട്ടറി സുനിൽ കുമാറിന് നേരത്തെ വെട്ടേറ്റിരുന്നു. ഇദ്ദേഹം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിൽസയിലാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button