സര്‍ക്കാര്‍ മേഖലയില്‍ വിദേശികള്‍ക്കു നിയമനം നല്‍കുന്നത് നിര്‍ത്തി വയ്ക്കാന്‍ കുവൈത്ത് മന്ത്രിസഭാ തീരുമാനിച്ചു. ഈ തീരുമാനം എല്ലാ പൊതു മേഖലാ സ്ഥാപനങ്ങള്‍ക്കും ബാധകമാണ്. എന്നാല്‍, ഡോക്ടര്‍മാര്‍ക്കും അധ്യാപകര്‍ക്കും ഇതില്‍ ഇളവുണ്ട്.
സ്വദേശികള്‍ ജോലി ചെയ്യാന്‍ മടി കാണിച്ചിരുന്ന ചില മേഖലകളില്‍ വിദേശികളെ നിയമിക്കുന്ന പതിവ് അവസാനിപ്പിക്കാനാണ് തീരുമാനം. കൂടാതെ, വിദേശി അധ്യാപക നിയമനങ്ങള്‍ പരമാവധി കുറയ്ക്കുകയും ചെയ്യും. എന്നാല്‍, നഴ്സുമാരുടെ കാര്യത്തില്‍ യാതൊരു വിധ വ്യക്തതയും സര്‍ക്കാര്‍ അറിയിച്ചിട്ടില്ല. ഏതു തസ്തികയിലും ജോലി ചെയ്യാന്‍ സ്വദേശികളെ സജ്ജരാക്കുകയാണ് പുതിയ തീരുമാനം വഴി ലക്ഷ്യം വെയ്ക്കുന്നതെന്ന് കുവൈത്ത് മന്ത്രിസഭ അറിയിച്ചു.
Post Your Comments