Latest NewsNewsIndia

ഡ്രൈവര്‍ രഹിത കാറുകള്‍ അനുവദിക്കില്ല; ഗഡ്കരി

ന്യൂഡല്‍ഹി: ഡ്രൈവര്‍ രഹിത കാറുകള്‍ അനുവദിക്കില്ലെന്ന് കേന്ദ്ര റോഡ് ഗതാഗത വകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരി. ഇതോടെ ഇന്ത്യയില്‍ ലോകത്താകമാനം ഡ്രൈവര്‍ രഹിത കാറുകള്‍ നിരത്തിലിറക്കാനുള്ള ഗൂഗില്‍, മെഴ്‌സിഡസ് പോലുള്ള വമ്പന്‍മാരുടെ പദ്ധതിക്ക് തിരിച്ചടിയായിരിക്കുകയാണ്. ഇന്ത്യയില്‍ ഡ്രൈവര്‍ രഹിത വാഹനങ്ങള്‍ക്ക് അനുമതി നല്‍കില്ലെന്ന് ഗഡ്കരി വ്യക്തമാക്കി. തൊഴിലില്ലായ്മ സൃഷ്ടിക്കുന്ന ഒരു സാങ്കേതിക വിദ്യയും വേണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.

തൊഴില്ലായ്മ ഒരു രാജ്യത്ത് നിലനില്‍ക്കുന്നുണ്ടെങ്കില്‍ സാങ്കേതവിദ്യ അവസാനിപ്പിച്ച് ജനങ്ങള്‍ക്ക് തൊഴില്‍ നല്‍കണമെന്ന് അദ്ദേഹം പറഞ്ഞു. ഇപ്പോള്‍ രാജ്യത്ത് 22 ലക്ഷത്തോളം ഡ്രൈവര്‍മാരുണ്ട്. രാജ്യത്തുടനീളം 100 ഡ്രൈവര്‍ ട്രൈയിനിങ് സ്ഥാപനങ്ങള്‍ സര്‍ക്കാര്‍ തുടങ്ങും. കൂടാതെ അടുത്ത അഞ്ചു വര്‍ഷത്തിനുള്ളില്‍ അഞ്ചു ലക്ഷം പേര്‍ക്ക് തൊഴില്‍ നല്‍കുമെന്നും ഗഡ്കരി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button