ന്യൂഡല്‍ഹി: കേന്ദ്രമന്ത്രി സുരേഷ് ഗോപി ലോക് സഭാംഗമായി ദൈവനാമത്തില്‍ മലയാളത്തില്‍ സത്യപ്രതിജ്ഞ ചെയ്തു. ‘കൃഷ്ണാ ഗുരുവായൂരപ്പാ…’ എന്ന് പറഞ്ഞുകൊണ്ടാണ് അദ്ദേഹം വേദിയിലേക്ക് സത്യപ്രതിജ്ഞയ്ക്കായി എത്തിയത്. അടുത്ത് വരാനിരിക്കുന്ന ചിത്രത്തിലെ കഥാപാത്രത്തിനായി തയാറെടുത്ത ലുക്കിലാണ് സുരേഷ് ഗോപി സത്യപ്രതിജ്ഞക്ക് എത്തിയത്. ബിജെപിയുടെ കേരളത്തില്‍ നിന്നുള്ള ആദ്യ ലോക്സഭാംഗമാണ് സുരേഷ് ഗോപി. മൂന്നാം മോദി സര്‍ക്കാരില്‍ ടൂറിസം, പെട്രോളിയം വകുപ്പുകളുടെ സഹമന്ത്രിയാണ് സുരേഷ് ഗോപി.
Read Also: അമ്മയുടെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രതികരിച്ച് നടന്‍ ടിനി ടോം
അതേസമയം, പുതിയതായി തെരഞ്ഞെടുക്കപ്പെട്ട എം പിമാരെ പാര്‍ലമെന്റിലേക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി സ്വാഗതം ചെയ്തു. സമ്മേളനത്തില്‍ ബിജെപി എംപി ഭര്‍തൃഹരി മഹ്താബ് പ്രോ ടേം സ്പീക്കറായി.
Post Your Comments