Latest NewsNewsIndia

കേന്ദ്ര സഹമന്ത്രിയായി ചുമതലയേറ്റ് സുരേഷ് ഗോപി, തനിക്ക് ലഭിച്ചിരിക്കുന്നത് സുപ്രധാന ചുമതല: തൃശൂരിലെ ജനങ്ങള്‍ക്ക് നന്ദി

ന്യൂഡല്‍ഹി: കേന്ദ്ര സഹമന്ത്രിയായി ചുമതലയേറ്റ് സുരേഷ് ഗോപി. പെട്രോളിയം വകുപ്പ് സഹമന്ത്രിയായാണ് അദ്ദേഹം ചുമതലയേറ്റത്. കേന്ദ്രമന്ത്രി ഹര്‍ദീപ് സിംഗ് പുരിയുടെ സാന്നിധ്യത്തിലായിരുന്നു ചുമതലയേറ്റത്.

Read Also: ജനങ്ങള്‍ പരിഭ്രാന്തരാകരുത്, സംസ്ഥാനത്ത് പലയിടങ്ങളിലും ഇന്ന് സൈറണ്‍ മുഴങ്ങും

തന്നെ ഈ സ്ഥാനത്ത് എത്തിച്ച തൃശൂരിലെ ജനങ്ങള്‍ക്ക് നന്ദി അറിയിക്കുന്നതായും അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രിയും പെട്രോളിയം വകുപ്പ് മന്ത്രി ഹര്‍ദീപ് സിംഗ് പുരിയും പാനലും നിര്‍ദ്ദേശിക്കുന്ന കാര്യങ്ങള്‍ നടപ്പാക്കും. ഇതിനായി എല്ലാവരുടെയും പിന്തുണയും അദ്ദേഹം അഭ്യര്‍ത്ഥിച്ചു. സുപ്രധാനമായ ചുമതലയാണ് തനിക്ക് ലഭിച്ചിരിക്കുന്നതെന്ന് അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു.

‘കാവേരി കേന്ദ്രീകരിച്ച് ക്രൂഡ് ഓയില്‍ പര്യവേക്ഷണം നടത്തും. കൊച്ചിയുടെ സാധ്യതകള്‍ കണ്ടെത്തും. കൊല്ലത്ത് അത്തരത്തില്‍ സാധ്യതകളുണ്ടെന്ന് ഊഹാപോഹങ്ങളുണ്ട്. ഇത് സംബന്ധിച്ച് അന്വേഷണം നടത്തും’, കേന്ദ്രമന്ത്രി പറഞ്ഞു.

‘ഇന്ത്യയുടെ ടൂറിസം ഹബ്ബാണ് കേരളമെന്ന് പ്രധാനമന്ത്രി നേരത്തെ പറഞ്ഞതാണ്. ഈ പശ്ചാത്തലത്തില്‍ അദ്ദേഹവുമായി ചര്‍ച്ച ചെയ്ത് ടൂറിസത്തെ ഭാരതത്തിന്റെ തിലകകുറിയായി കേരളത്തെ മാറ്റും. കേരളത്തിന്റെ ടൂറിസം സാധ്യതകളെ കുറിച്ച് പഠിക്കും. കേരളത്തിലെ ടൂറിസം ഡിജിമാരായിരുന്നവരുടെ ഉപദേശം സ്വീകരിക്കും. പുതിയൊരു ടൂറിസം രുചി നല്‍കാന്‍ സാധിക്കും’, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button