ന്യൂഡല്‍ഹി: വരാനിരിക്കുന്ന രാഷ്ട്രപതി തെരഞ്ഞെടുപ്പിനെക്കുറിച്ച് പ്രതികരിച്ച് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധി. ഇടുങ്ങിയ കാഴ്ചപ്പാടിനെതിരെയുള്ള പോരാട്ടമാണ് തിങ്കളാഴ്ച നടക്കുന്ന രാഷ്ട്രപതി തെരഞ്ഞെടുപ്പെന്ന് സോണിയ പറയുന്നു.
മുമ്പത്തെക്കാള്‍ കൂടുതല്‍ ജാഗ്രത ഇനി വേണം. ഇടുങ്ങിയ വര്‍ഗീയ കാഴ്ചപ്പാടുള്ളവര്‍ക്ക് മുന്നില്‍ രാജ്യത്തെ പണയംവയ്ക്കാന്‍ അനുവദിച്ചുകൂടായെന്ന് സോണിയ പറയുന്നു. നാം വിശ്വസിക്കുന്ന മൂല്യങ്ങളില്‍ ധൈര്യപൂര്‍വ്വം തുടരാന്‍ സാധിക്കണം.
ഗാന്ധിജി മുതല്‍ ഇങ്ങോട്ടുള്ള സ്വാതന്ത്ര്യസമര നേതാക്കള്‍ എന്ത് സംരക്ഷിക്കാനാണോ പോരാടിയത് അത് തന്നെയാണ് ഈ തെരഞ്ഞെടുപ്പിലും പ്രതിഫലിക്കുന്നതെന്ന് തിരിച്ചറിയാനുള്ള വിവേചന ശക്തിയാണ് നമുക്ക് വേണ്ടതെന്നും സോണിയ വ്യക്തമാക്കി.
Post Your Comments