Latest NewsIndiaNewsUncategorized

ഭക്ഷണം നല്‍കാന്‍ വൈകിയതിന്റെ പേരിൽ ഭർത്താവ് ഭാര്യയോട് ചെയ്‌തത്‌

ലക്‌നൗ: ഭര്‍ത്താവിന് ഭക്ഷണം നല്‍കാന്‍ വൈകിയതിന്റെ പേരിൽ ഭാര്യയ്ക്ക് സ്വന്തം ജീവൻ നഷ്ടപ്പെട്ടു. ഉത്തര്‍പ്രദേശിലെ ഗാസിയാബാദിലാണ് സംഭവം. മാനസസരോവര്‍ പാര്‍ക്കില്‍ ട്രക്ക് ഡ്രൈവറായ അശോക് കുമാറാണ് ഭക്ഷണം വൈകിയതിന്റെ പേരിൽ ഭാര്യയെ വെടിവെച്ച് കൊലപ്പെടുത്തിയത്.

രാത്രി 9 മണിയോടെ മദ്യപിച്ചെത്തിയ അശോക് കുമാർ ഭാര്യയോട് ഭക്ഷണം വിളമ്പാൻ ആവശ്യപ്പെടുകയും ഭക്ഷണം വൈകിയതിന്റെ പേരിൽ ഇരുവരും തമ്മിൽ വാക്കുതർക്കമുണ്ടായതായും ഇവരുടെ മകൾ റിങ്കു വ്യക്തമാക്കി. വഴക്ക് മൂത്തപ്പോള്‍ അശോക് കുമാര്‍ മുറിയില്‍ കരുതിയിരുന്ന തോക്കെടുത്ത് സുനൈനയുടെ തലക്ക് വെടിയുതിര്‍ക്കുകയായിരുന്നു. സുനൈനയെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അശോക് കുമാറിനെ പോലീസ് കസ്റ്റഡിയിലെടുത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button