കർണാടക ; പത്തു വയസ്സുകാരിയെ ദേവദാസിയാക്കാൻ ശ്രമം മാതാപിതാക്കളും ക്ഷേത്ര പൂജാരിയും പിടിയിൽ. കർണാടകയിലെ കൽബുർഗിലാണ് ഈ ദാരുണമായ സംഭവം അരങ്ങേറിയത്. ശിശുക്ഷേമ സമിതിക്ക് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ ഇവരെ പോലീസ് അറസ്റ്റ് ചെയ്ത് കുട്ടിയെ രക്ഷപ്പെടുത്തുകയായിരുന്നു.
ദൈവത്തിന് വിവാഹം ചെയ്തു കൊടുക്കുന്നതായി സങ്കൽപ്പിച്ച് പെൺകുട്ടികളെ ക്ഷേത്രത്തിൽ സമർപ്പിക്കുന്നതിനെയാണ് ദേവദാസി സമ്പ്രദായം എന്ന് പറയുന്നത്. ഇത് നിരോധിച്ചെങ്കിലും ഇപ്പോഴും സർവ സാധാരണമായി നടക്കുന്നു. കനത്ത ലൈംഗിക ചൂഷണമാണ് ഇതിന് പിന്നിൽ നടക്കുന്നത്.
Post Your Comments