MeditationYoga

ധ്യാനം ചെയ്യാന്‍ നിങ്ങള്‍ക്കായി ഇതാ പത്ത് വഴികള്‍

നമ്മുടെ മനസ്സിനെയും, ശരീരത്തിനെയും, ആത്മാവിനെയും സമന്വയിപ്പിച്ച് നിര്‍ത്തുവാന്‍ ഏറ്റവും എളുപ്പവും ഗുണപ്രദവുമായ ഒരു മാര്‍ഗ്ഗമാണ് ധ്യാനം.
നിങ്ങള്‍ക്ക് ധ്യാനം ചെയ്യുന്ന മാര്‍ഗ്ഗങ്ങള്‍ പരിശീലിക്കണമെങ്കില്‍ ഒരു വിദഗ്ദ്ധ പരിശീലക്കന്റ സഹായം തേടുക. ഇങ്ങനെ പഠിക്കുന്നതിനാല്‍ നിങ്ങള്‍ക്കുതകുന്ന രീതിയിലുള്ള ധ്യാന മുറകള്‍ വികസിപ്പിച്ചെടുക്കുവാന്‍ സാധിക്കും. ശരിയായ ധ്യാനരീതി അഭ്യസിച്ചുകഴിഞ്ഞാല്‍ പിന്നെ ധ്യാനിക്കുക എന്നത് വളരെ എളുപ്പവും നിര്‍വൃതിദായകവുമായിരിക്കും. പരിശീലനത്തിനായി നല്ല താല്‍പര്യവും ശുഷ്‌കാന്തിയും ആവശ്യമാണ്.

ധ്യാനം ചെയ്യാനുള്ള ചില മാര്‍ഗ്ഗങ്ങള്‍ അറിയാം…

ശ്രദ്ധയില്‍ ഏകാഗൃത (Focused Attention Meditation):

ഈ ധ്യാനരീതിയ്ക്കാണ് ഏറ്റവുമധികം പ്രചാരമുള്ളത്. ഇതനുസരിച്ച് നിങ്ങള്‍ മനസ്സിനെ ഏകാഗ്രമാക്കി നിലനിര്‍ത്തുവാന്‍ ഒരു പ്രത്യേക വസ്തുവിനെ കേന്ദ്രബിന്ദുവാക്കി നിര്‍ത്തി അതില്‍ ശ്രദ്ധ നല്‍കണം. നിങ്ങളുടെ മനസ്സിന് ശാന്തി നല്‍കുവാന്‍ പ്രാപ്തിയുള്ള ഏതെങ്കിലും വസ്തുവിനെ ഇതിനായി തിരഞ്ഞെടുക്കാം.

ഓപ്പണ്‍ മോണിട്ടറിംഗ് മെഡിറ്റെഷന്‍ (Open Monitoring Meditation):

ഈ രീതിയില്‍ വസ്തുവിന് പകരം ചുറ്റും നടക്കുന്ന എല്ലാ കാര്യങ്ങളെയും ശ്രദ്ധയോടെ കേള്‍ക്കുകയോ വീക്ഷിക്കുകയോ ചെയ്യുന്നതാണ്. മണം, ശബ്ദം, നിങ്ങളുടെ ചിന്തകള്‍ അല്ലെങ്കില്‍ ഓര്‍മ്മകള്‍ അങ്ങനെ എന്തും ഈ രീതിയിലുള്ള ധ്യാനത്തിന് ഉതകും.

അനായാസ സാന്നിധ്യം (Effortless Presence Meditation):

നിങ്ങളുടെ ഇപ്പോഴത്തെ അവസ്ഥയില്‍ ഏകാഗ്രമാകുകയാണ് ഈ രീതി. ഇത് ചെയ്യുമ്പോള്‍ നിങ്ങളുടെ മനസ്സില്‍ ആ നിമിഷം എന്തെല്ലാം ചിന്തകള്‍ കടന്നുപോകുന്നുണ്ടെന്ന് കാണുവാന്‍ സാധിക്കും, മാത്രമല്ല അപ്പോള്‍ നിങ്ങള്‍ക്ക് ചുറ്റും നടക്കുന്ന ഏതു കാര്യത്തിലും കേന്ദ്രീകരിക്കുവാനും കഴിയും.

ശ്വാസത്തില്‍ കേന്ദ്രീകരിക്കുക (Focus On Breath):

നിങ്ങളുടെ ശ്വാസത്തില്‍ തന്നെ കേന്ദ്രീകരിച്ച് ഈ ധ്യാനപ്രക്രിയ ചെയ്യാവുന്നതാണ്. മറ്റുള്ള എല്ലാ കാര്യത്തില്‍ നിന്നും ശ്രദ്ധ തിരിച്ച് നിങ്ങളുടെ സ്വാസോച്ച്വാസത്തിന്റെ ആവര്‍ത്തനങ്ങളോ, ആഴമോ കേന്ദ്രീകരിക്കുക.

മന്ത്ര ധ്യാനം (Mantra Meditation):

മന്ത്രാക്ഷരങ്ങളും അതിന്റെ സ്വരവും കേള്‍ക്കുവാന്‍ ഇഷ്ടപ്പെടുന്നവര്‍ക്ക് ഈ ധ്യാന രീതി കൂടുതല്‍ ഇഷ്ടപ്പെടും. ധ്യാന രീതികളില്‍ ഏറ്റവും ഉചിതമായ രീതിയാണിത്.

വസ്തുവില്‍ കേന്ദ്രീകരിക്കുക (Focus On Object):

നിങ്ങള്‍ക്ക് എകാഗൃത നല്‍കുന്ന ഏതെങ്കിലും വസ്തുക്കളില്‍ ശ്രദ്ധനല്‍കി ധ്യാനിക്കുന്ന രീതിയാണ് ഇത്. ഇത് ഏതെങ്കിലും വിഗ്രഹങ്ങളോ, വസ്തുക്കളോ അല്ലെങ്കില്‍ പ്രകാശം നല്‍കുന്ന സാധനങ്ങളോ ആകാം.

ശരീരത്തെ കേന്ദ്രീകരികുക (Body focused):

 

നിങ്ങളുടെ ശരീരത്തിലെ ഓരോ ഭാഗങ്ങളെയും കേന്ദ്രീകരിച്ച് എകാഗൃത കൈവരിക്കുവാന്‍ സഹായിക്കുന്ന ധ്യാന രീതിയാണ് ഇത്. ഇതിനായി കാലറ്റം മുതല്‍ മുടി വരെ ധ്യാനം ചെയ്യുക.

മൂന്നാം കണ്ണ് (Third Eye Meditation):

ഇത് യോഗപോലെയുള്ള ഒരു ധ്യാന രീതിയാണ്. നിങ്ങളുടെ പുരികങ്ങള്‍ക്കിടയില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് മനശ്ശാന്തി നേടുന്ന രീതിയാണ് ഇത്. നിങ്ങളുടെ ചിന്തകള്‍ക്കിടയില്‍ ആഴത്തിലുള്ള വിടവുകള്‍ സൃഷ്ട്ടിക്കുവാന്‍ സഹായിക്കും.

ശബ്ദം കേന്ദ്രീകരിക്കുക (Sound Meditation):

മന്ത്ര ധ്യാനത്തിന് സമാനമായ ധ്യാന രീതിയാണ് ഇത്. നിങ്ങള്‍ക്കിഷ്ടമുള്ള എല്ലാ തരം പാട്ടിലും ശബ്ദങ്ങളിലും ശ്രദ്ധ കേന്ദ്രീകരിക്കുന്നതാണ് ഇതിന്റെ പ്രത്യേകത.

ശൂന്യമായ ധ്യാനം (Empty Mind Meditation):

ഈ രീതി സ്വായത്തമാക്കുവാന്‍ നിങ്ങളുടെ മനസ്സിനെ എല്ലാ വിധ ചിന്തകളില്‍ നിന്നും വികാരങ്ങളില്‍ നിന്നും ഒഴിച്ച് നിര്‍ത്തണം. നിങ്ങളുടെ ശൂന്യ മനസ്സില്‍ എകാഗൃതയോടെ ധ്യാനിക്കുവാന്‍ പഠിച്ചാല്‍ അതുവഴി നിങ്ങളുടെ ഉള്ളിലുള്ള ജീവശക്തി പൂര്‍ണ്ണമാകും.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button