പറ്റ്ന: ബിഹാര്‍ മുന്‍ മുഖ്യമന്ത്രി ലാലു പ്രസാദ് യാദവിന്റെ പുത്രനും ബീഹാറിലെ ആരോഗ്യമന്ത്രിയുമായ തേജ് പ്രതാപ് യാദവിന്റെ പെട്രോൾ പമ്പ് ലൈസന്‍സ് ഭാരത് പെട്രോളിയം കമ്പനി റദ്ദാക്കി. ലൈസൻസിനായി അപേക്ഷിച്ചപ്പോൾ തെറ്റായ വിവരം നൽകിയതിന് തേജ് പ്രതാപിന് നേരത്തെ പെട്രോളം കമ്പനി നോട്ടീസ് നല്‍കിയിരുന്നു.15 ദിവസത്തിനകം നോട്ടീസിന് മറുപടി നല്‍കണമെന്ന് ആവശ്യപ്പെട്ടിരുന്നെങ്കിലും മറുപടി നൽകാത്ത സാഹചര്യത്തിലായിരുന്നു ലൈസൻസ് റദ്ദാക്കിയത്.
തേജ് പ്രതാപിന്റെ അഭിഭാഷകന്‍ ഉടന്‍ കോടതിയെ സമീപിച്ച് സ്റ്റേ ഓര്‍ഡര്‍ വാങ്ങി.യുപിഎ സര്‍ക്കാര്‍ നിയമവിരുദ്ധമായാണ് ലാലുവിന്റെ മകന് പെട്രോള്‍ പമ്പ് അനുവദിച്ചതെന്ന് മുതിര്‍ന്ന ബിജെപി നേതാവ് സുശീല്‍ കുമാര്‍ മോദി ആരോപിച്ചു.ഭരണ സ്വാധീനത്താലാണ് പെട്രോൾ പമ്പ് നൽകിയതെന്നും പമ്പിന് വേണ്ടത്ര ഭൂമി ഇല്ലെന്നും അദ്ദേഹം ആരോപിച്ചു.എന്നാൽ ആരോപണങ്ങള്‍ രാഷ്ട്രീയ പ്രേരിതമാണെന്നാണ് തേജ് പ്രതാപ് പറയുന്നത്.
Post Your Comments