പട്ന: ബിഹാര്‍ മുന്‍ മുഖ്യമന്ത്രിയും ആർജെഡി അധ്യക്ഷനുമായ ലാലു പ്രസാദ് യാദവിന്റെ ജീവിതകഥ അഭ്രപാളിയിലേക്ക്. പാർട്ടിയുമായി ബന്ധപ്പെട്ട അടുത്തവൃത്തങ്ങൾ പുറത്തുവിട്ട വിവരങ്ങളുടെ അടിസ്ഥാനത്തിൽ ലാലു പ്രസാദ് യാദവിന്റെ ജീവിതത്തിലെ അറിയപ്പെടാതെ പോയ പല കാര്യങ്ങളും ചലച്ചിത്രത്തിലുണ്ടാകും. അടുത്ത വർഷം പുറത്തിറങ്ങാനിരിക്കുന്ന ചിത്രത്തിന്റെ തിരക്കഥയുടെ അന്തിമഘട്ട മിനുക്കുപണിയിലാണ് അണിയറപ്രവർത്തകർ.
അതേസമയം ലാലു സിനിമയുടെ അണിയറ പ്രവർത്തനങ്ങൾ തുടങ്ങിയിട്ട് അഞ്ചാറു മാസമായി.അഭിനേതാക്കളെ തീരുമാനിക്കാനുള്ള ചർച്ചകൾ പുരോഗമിക്കുന്നു. ഹിന്ദി സിനിമയിൽ നിന്നുള്ളവരാകും അഭിനേതാക്കളിൽ കൂടുതലുമെന്നാണ് ലഭിക്കുന്ന വിവരം. പ്രകാശ് ഝാ നിർമിക്കുന്ന സിനിമയ്ക്കായി ലാലുവിന്റെ മകനും ബിഹാർ ഉപമുഖ്യമന്ത്രിയുമായ തേജസ്വി യാദവും പണം മുടക്കുന്നുണ്ട്.
ലാലു പ്രസാദ് യാദവിന്റെ ജീവചരിത്ര സിനിമയുമായി ബന്ധപ്പെട്ട വാർത്തകൾ പ്രചരിക്കുന്നത് ഇതാദ്യമല്ല. 2020 ഫെബ്രുവരിയിൽ ‘ലാൽട്ടൻ’ എന്ന പേരിൽ ബയോപിക് പുറത്തിറങ്ങുമെന്ന് നേരത്തെ പ്രസ് ട്രസ്റ്റ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തിരുന്നു. ഭോജ്പുരി നടൻ യാഷ് കുമാർ ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുമെന്നും റിപ്പോർട്ടുണ്ടായിരുന്നു.
Post Your Comments