പട്നയിൽ നടത്തിയ പ്രതിപക്ഷ പത്രസമ്മേളനത്തിനിടെ രാഹുൽഗാന്ധിയോട് പതിവ് ശൈലിയിൽ ഉപദേശം കൊടുത്ത് ലാലുപ്രസാദ് യാദവ്. ‘ഇനിയും സമയമുണ്ട്, താടി വെട്ടി വിവാഹം കഴിക്കൂ’ എന്നാണ് രാഹുലിനോടുള്ള ലാലുവിന്റെ സ്നേഹോപദേശം. കേന്ദ്ര സർക്കാരിനെതിരായ പ്രതിരോധം ശക്തമാക്കുന്നതിന്റെ ഭാഗമായി നിതീഷ് കുമാർ വിളിച്ചു ചേർത്ത പ്രതിപക്ഷ യോഗം പൂർത്തിയാക്കി നേതാക്കൾ മാധ്യമങ്ങളെ അഭിസംബോധന ചെയ്തു. ഇതിനിടെയാണ് ലാലുപ്രസാദിന്റെ തമാശ.
അദാനി ഗ്രൂപ്പിനെതിരെ പാർലമെന്റിൽ ഗാന്ധി നടത്തിയ പ്രതിഷേധങ്ങളെയും രാജ്യവ്യാപകമായി നടത്തിയ ഭാരത് ജോഡോ യാത്രയെയും അഭിനന്ദിച്ച യാദവ്, യാത്രയ്ക്കിടെ കോൺഗ്രസ് നേതാവ് താടി വളർത്തിയെന്നും പറഞ്ഞു. ശേഷം ഇനിയും സമയമുണ്ടെന്നും വിവാഹം കഴിക്കണമെന്നും സ്നേഹോപദേശവും നൽകി.
മുൻ കോൺഗ്രസ് അധ്യക്ഷയും രാഹുൽ ഗാന്ധിയുടെ അമ്മയുമായ സോണിയ ഗാന്ധിയും അദ്ദേഹത്തെ വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്നുവെന്ന് ആർജെഡി മേധാവി കൂട്ടിച്ചേർത്തു. താൻ പറയുന്നത് അവൻ കേൾക്കുന്നില്ല, ദയവുചെയ്ത് അവനെ വിവാഹം കഴിക്കാൻ പറയൂ എന്ന് സോണിയാ ഗാന്ധിപറഞ്ഞതായി ലാലു പറഞ്ഞു.
Post Your Comments