Latest NewsNewsIndia

ലാലു പ്രസാദ് യാദവിന്റെ ആരോഗ്യനില അതീവഗുരുതരം, ആന്തരികാവയവങ്ങളുടെ പ്രവര്‍ത്തനം മന്ദഗതിയില്‍

റാഞ്ചി: ബിഹാര്‍ മുന്‍മുഖ്യമന്ത്രിയും മുന്‍കേന്ദ്രമന്ത്രിയുമായ ലാലു പ്രസാദ് യാദവിന്റെ ആരോഗ്യനില അതീവ ഗുരുതരം. ആന്തരികാവയവങ്ങളുടെ പ്രവര്‍ത്തനം മന്ദഗതിയിലാണെന്ന് റിപ്പോര്‍ട്ട്. ന്യൂമോണിയ ബാധിച്ച ലാലു പ്രസാദ് യാദവിന്റെ നില വഷളായികൊണ്ടിരിക്കുകയാണെന്ന് ചികിത്സിക്കുന്ന ഡോക്ടര്‍മാര്‍ അറിയിച്ചു. നിലവില്‍ ഡല്‍ഹിയിലെ രാജേന്ദ്രപ്രസാദ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സില്‍ ചികിത്സയിലുളള ലാലുവിനെ ഉടന്‍ എയിംസിലേക്ക് മാറ്റും.

Read Also : സൂപ്പര്‍ സ്‌പ്രെഡ് കോവിഡിനു പുറമെ മനുഷ്യരാശിയെ ഭയപ്പെടുത്തി ഏറ്റവും ഭയങ്കരനായ മറ്റൊരു വൈറസിനെ കൂടി

ഇന്നലെ രാത്രി അദ്ദേഹത്തെ ആര്‍ ജെ ഡി അദ്ധ്യക്ഷനും മകനുമായ തേജസ്വി യാദവ്, ഭാര്യ റാബ്‌റി ദേവി, മറ്റ് മക്കളായ തേജ് പ്രതാപ് യാദവ്, മിസാ ഭാരതി എന്നിവര്‍ സന്ദര്‍ശിച്ചിരുന്നു. പിതാവിന്റെ ആരോഗ്യനില മോശമാണെന്നും അദ്ദേഹത്തിന് കൂടുതല്‍ വിദഗ്ദ്ധ ചികിത്സ ലഭ്യമാക്കണമെന്നും തേജ് പ്രതാപ് സന്ദര്‍ശനത്തിന് ശേഷം ഡോക്ടര്‍മാരോട് ആവശ്യപ്പെട്ടിരുന്നു.

വിദഗ്ദ്ധ ചികിത്സ ആവശ്യം ഉന്നയിച്ച് മുഖ്യമന്ത്രി നിതീഷ് കുമാറിനെ കാണുമെന്നും തേജസ്വി വ്യക്തമാക്കിയിരുന്നു. അദ്ദേഹത്തിന് പ്രമേഹം വല്ലാതെ വര്‍ദ്ധിച്ചിട്ടുണ്ട്, വൃക്കകളുടെ പ്രവര്‍ത്തനവും മന്ദഗതിയിലാണ്. ഇതു കൂടാതെ ന്യുമോണിയയും സ്ഥിരീകരിച്ചിരിക്കുന്നുവെന്നാണ് മാദ്ധ്യമങ്ങളോട് തേജസ്വി യാദവ് പറഞ്ഞത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button