COVID 19Latest NewsNewsIndia

” നരേന്ദ്ര മോദി കോവിഡ് വാക്സിന്റെ ആദ്യ ഡോസ് സ്വീകരിച്ചതിനു ശേഷം ഞങ്ങളും സ്വീകരിക്കാം ” : തേജ് പ്രതാപ് യാദവ്

ന്യൂഡല്‍ഹി:പ്രധാനമന്ത്രി നരേന്ദ്ര മോദി മുന്നില്‍ നിന്ന്​ നയിക്കണമെന്നും​ വാക്സിന്റെ ആദ്യ ഡോസ്​ അ​ദ്ദേഹം ​തന്നെ സ്വീകരിച്ചാല്‍ മറ്റുള്ളവര്‍ അത്​ പിന്തുടരുമെന്നും ആര്‍ജെഡി നേതാവ് തേജ് പ്രതാപ് യാദവ്.

Read Also : കെവിൻ കൊലക്കേസ് പ്രതി ടിറ്റു ജെറോമിന് ജയിലിൽ ക്രൂരമർദ്ദനം

വാക്​സിനുകള്‍ക്ക്​ അനുമതി നല്‍കിയതിനെതിരെ നിരവധി നേതാക്കള്‍ പ്രതികരണവുമായി രം​ഗത്ത് എത്തിയിരുന്നു. വാക്​സിന്‍ സ്വീകരിക്കില്ലെന്ന്​ വ്യക്തമാക്കി കോണ്‍ഗ്രസ്​ നേതാവ്​ മനീഷ്​ തിവാരിയും സമാജ്​വാദി പാര്‍ട്ടി നേതാവ്​ അഖിലേഷ്​ യാദവും രംഗത്തെത്തി. ഭാരത്​ ബയോടെക്​ തദ്ദേശീയമായി നിര്‍മിച്ച കോവാക്​സിന്​ ഡ്രഗ്​സ്​ കണ്‍ട്രോളര്‍ ജനറല്‍ ഓഫ്​ ഇന്ത്യ അനുമതി നല്‍കിയതിനെതിരെയായിരുന്നു പ്രതിഷേധം.

കൃത്യമായ പരിശോധനകള്‍ പൂര്‍ത്തീകരിക്കാതെയാണ്​ വാക്​സിനുകള്‍ക്ക്​ അനുമതി നല്‍കിയതെന്ന്​ ശശി തരൂര്‍, ജയ്​റാം രമേശ്​ തുടങ്ങിയവര്‍ ആരോപണം ഉന്നയിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button