ഡാർജിലിങ് : ഗൂർഖാലാൻഡ് സംസ്‌ഥാനത്തിന്നായുള്ള പ്രക്ഷോഭം പടരുന്നു. കേന്ദ്രം കൂടുതൽ സേനയെ വിന്യസിച്ചു. ബംഗാൾ സർക്കാരിന്റെ അഭ്യർത്ഥനപ്രകാരമാണ് കൂടുതൽ സേനയെ വിന്യസിച്ചതു. എന്നാൽ കഴിഞ്ഞ ഏതാനും ദിവസമായി മേഖലയിൽ ഉണ്ടാകുന്ന സംഘർഷത്തെക്കുറിച്ച് ബംഗാൾ സർക്കാർ ഇതുവരെ റിപ്പോർട്ട് സമർപ്പിച്ചില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം അറിയിച്ചു.ഗൂർഖ ജനമുക്തി മോർച്ച പ്രവർത്തകരുടെ സമരത്തിനിടെ പലയിടത്തും സംഘർഷം പൊട്ടിപ്പുറപ്പെട്ടിട്ടുണ്ട്.
ക്രമസമാധാനം തിരികെ കൊണ്ടുവരുന്നതുമായി ബന്ധപ്പെട്ട് കേന്ദ്രസർക്കാർ നടപടികൾ കൈക്കൊള്ളുകയാണെന്നു കേന്ദ്ര ആഭ്യന്തര മന്ത്രാലയം അറിയിച്ചു.നിരവധി സർക്കാർ ഒാഫിസുകള്‍ പ്രക്ഷോഭകാരികൾ തകർത്തു. പൊലീസിനുനേരെയും സർക്കാർ വാഹനങ്ങൾക്ക്നേരെയും പലയിടത്തും കല്ലേറ് ഉണ്ടായി. ഡാർജിലിങ്ങിൽ നിന്ന് ആക്രമണ ഭീഷണി മൂലം സഞ്ചാരികൾ ഒഴിഞ്ഞുപോയി. ആയിരത്തോളം അർധസൈനിക വിഭാഗം നിലവിൽ ഡാർജിലിങ്ങിൽ ഉണ്ട്.
Post Your Comments