ഏത് നേരവും കുത്തുവാക്കുകൾ കൊണ്ട് വിമർശനമുന്നയിക്കുന്ന ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിക്ക് മറുപടിയുമായി തെരഞ്ഞെടുപ്പ് കമ്മീഷൻ. നിരന്തരം ഇങ്ങനെ കുത്തുവാക്കുകള്‍ പറഞ്ഞ് കമ്മീഷനെ താഴ്ത്തിക്കെട്ടരുതെന്നാണ് മമതയോട് കമ്മീഷന്‍ പറഞ്ഞത്.
തെരഞ്ഞെടുപ്പ് കമ്മീഷനെ ചെറുതാക്കിക്കാണിക്കാനുള്ള ശ്രമമാണ് മമത നടത്തുന്നത്. ഏത് നേരവും അരോപണവും കുത്തുവാക്കുകളും കൊണ്ട് കമ്മീഷനെ ഇങ്ങനെ താഴ്ത്തിക്കെട്ടരുത്. കുറച്ച് സമാധാനവും സ്വൈര്യവും തരണം.- കമ്മീഷൻ പറഞ്ഞു. നന്ദിഗ്രാമില്‍വെച്ച് ആക്രമിക്കപ്പെട്ടെന്ന മമത ബാനര്‍ജിയുടെ വാദം തള്ളിക്കൊണ്ട് തെരഞ്ഞെടുപ്പ് കമ്മീഷന്‍ രംഗത്തെത്തിയിരുന്നു. മമത ബാനര്‍ജിക്കെതിരെ ആക്രമണം നടന്നിട്ടില്ലെന്ന് കമ്മീഷന്‍ പറഞ്ഞത് മമതയെ ചൊടിപ്പിച്ചു.
Also Read:പിതാവിനൊപ്പം നദിക്കരയില്‍ പോയ 8 വയസുകാരനെ കൂറ്റന്‍ മുതല ജീവനോടെ വിഴുങ്ങി ; പിന്നീട് സംഭവിച്ചത്
ഇതിനു പിന്നാലെ, കമ്മീഷനെതിരെ ഗുരുതര ആരോപണങ്ങളായിരുന്നു മമത ഉന്നയിച്ചത്. അമിത് ഷായാണോ തെരഞ്ഞെടുപ്പ് കമ്മീഷന്‍ നടത്തുന്നതെന്ന് മമത ചോദിച്ചിരുന്നു.”അമിത് ഷായാണോ തെരഞ്ഞെടുപ്പ് കമ്മീഷന്‍ നടത്തുന്നത്? അദ്ദേഹം ഇ.സിക്ക് നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നു. അവരുടെ സ്വാതന്ത്ര്യത്തിന് എന്ത് സംഭവിച്ചു?,” എന്നായിരുന്ന മമതയുടെ പ്രതികരണം. ദിനംപ്രതി തെരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള ഗൂഢാലോചനയാണ് അമിത് ഷാ നടത്തുന്നതെന്നും മമത ആരോപിച്ചിരുന്നു.
Post Your Comments