നിയമസഭാ തെരഞ്ഞെടുപ്പിനായി തയ്യാറെടുക്കുന്ന ബംഗാളിലേക്ക് പ്രചരണത്തിനായി ബിജെപിയിൽ നിന്നുമെത്തുന്നത് പ്രമുഖർ. പാര്‍ട്ടിക്കായി പ്രചാരണത്തിനെത്തുന്ന താരപ്രചാരകരുടെ പേരുകള്‍ പുറത്തുവിട്ട് ബിജെപി. പ്രധാനമന്ത്രി നരേന്ദ്രമോദി, ബിജെപി ദേശീയ അധ്യക്ഷന്‍ ജെ പി നദ്ദ, കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ്, കേന്ദ്രമന്ത്രിമാരായ സ്മൃതി ഇറാനി, നിധിന്‍ ഗഡ്കരി, ധര്‍മേന്ദ്ര പ്രധാന്‍ തുടങ്ങിയവരാണ് ലിസ്റ്റിലെ പ്രധാനി.
Also Read:ചാമ്പ്യൻസ് ലീഗിൽ ജയിച്ചിട്ടും ക്വാർട്ടർ കാണാതെ യുവന്റസ് പുറത്ത്
അഭിനയരംഗത്തുനിന്ന് പാർട്ടിയിലേക്ക് എത്തിയ ലോക്കറ്റ് ചാറ്റര്‍ജി, രൂപ ഗാംഗുലി, ബാബുല്‍ സുപ്രിയോ, മനോജ് തിവാരി, ശ്രബന്തി ചാറ്റര്‍ജി, പായല്‍ സര്‍ക്കാര്‍, ഹിരണ്‍ ചാറ്റര്‍ജി തുടങ്ങിയവരും പ്രചരണത്തിനു മുൻപന്തിയിൽ തന്നെയുണ്ടാകും. കഴിഞ്ഞ ദിവസം ബിജെപിയുടെ ഭാഗമായ നടന്‍ മിഥുന്‍ ചക്രവര്‍ത്തിയും പട്ടികയില്‍ ഇടം പിടിച്ചു.
അതിനിടെ, മുഖ്യമന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് അധ്യക്ഷയുമായ മമതാ ബാനര്‍ജിയുടെ നന്ദിഗ്രാമിലെ വസതിക്കു സമീപം ഹോര്‍ഡിംഗുകള്‍ ഉയര്‍ന്നു. മിഡ്‌നാപൂര്‍, നന്ദിഗ്രാമിന് വേണ്ടത് സ്വന്തം മകനെ, പുറത്തുനിന്നുള്ള വ്യക്തിയെ അല്ല എന്നാണ് ഹോര്‍ഡിംഗുകളില്‍ എഴുതിരിയിക്കുന്നത്. നന്ദിഗ്രാമില്‍ മമതാ ബാനര്‍ജിക്കെതിരെ മത്സരിക്കുന്നത് ബിജെപിയുടെ സുവേന്ദു അധികാരിയാണ്.
Post Your Comments