ഡാർജിലിങ്: ഇന്ത്യയിലെ പ്രശസ്തമായ വിനോദ സഞ്ചാര കേന്ദ്രമാണ് ഡാർജിലിങ്. പശ്ചിമ ബംഗാളിൽ സ്ഥിതി ചെയ്യുന്ന ഡാർജിലിങ് ഏറ്റവും അധികം സഞ്ചാരികളെത്തുന്ന വിനോദസഞ്ചാര കേന്ദ്രമാണ്. ഏതൊരു സഞ്ചാരിയുടെയും മനംകവരുന്ന കാഴ്ച്ചകൾ ഇവിടെയുണ്ട്. മഞ്ഞുമൂടി നിൽക്കുന്ന ഹിമാലയത്തിന്റെയും കാഞ്ചൻജംഗയുടെയും കാഴ്ചകൾ ഡാർജിലിംങ് യാത്രയിലുടനീളം കാണാം.
Read Also: നീറ്റ് പിജി പരീക്ഷ മാറ്റിയെന്നത് വ്യാജവാർത്ത: പബ്ലിക് ഇൻഫർമേഷൻ ബ്യൂറോ
ഹിമവാന്റെ പുത്രിയായ ഡാർജിലിങ് ഇന്ത്യയിലെ ഏറ്റവും മനോഹരമായ പ്രദേശങ്ങളിൽ ഒന്നാണ്. തേയിലത്തോട്ടങ്ങളാൽ സമ്പന്നമാണ് ഇവിടം. പച്ചപ്പ് നിറഞ്ഞ അന്തരീക്ഷം ഡാർജിലിങിന്റെ സൗന്ദര്യം വർദ്ധിപ്പിക്കുന്നു.
ഡാർജിലിങ് ഹിമാലയൻ റെയിൽവേ യുനെസ്‌കോയുടെ പട്ടികയിലുള്ള വിശ്വ പൈതൃക മേഖല ആണ്. ലോകത്തെ ഏറ്റവും വില കൂടിയ തേയില പരമ്പരാഗത രീതിയിൽ ഉത്പാദിപ്പിക്കുന്നതും ഇവിടെയാണ്. പ്രകൃതി ഭംഗിയും നല്ല കാലാവസ്ഥയും ഡാർജിലിങിനെ ജനപ്രിയ വിനോദ സഞ്ചാര-സുഖവാസ കേന്ദ്രമാക്കുന്നു. ടോയ് ട്രെയിൻ എന്നറിയപ്പെടുന്ന രണ്ടടി മാത്രം വീതിയുള്ള നാരോ ഗേജ് റെയിൽവേയാണ് ഡാർജീലിങ് ഹിമാലയൻ റെയിൽവേ. ജൽപൈഗുരി സ്റ്റേഷനിൽ നിന്ന് ആരംഭിച്ച് കുർസിയോങ്, ഡാർജീലിങ്, ഖും സ്റ്റേഷനുകൾക്കിടയിൽ സർവീസ് നടത്തുന്ന ഈ തീവണ്ടി ചില സ്ഥലങ്ങളിൽ ചെറിയ റോഡുകളുടെ ഓരത്തുകൂടിയും മാർക്കറ്റുകൾക്ക് നടുവിലൂടെയും ചിലയിടത് കെട്ടിടങ്ങൾക്ക് ഉള്ളിലൂടെയും കടന്നുപോകുന്നു. 1879 നും 1881 നും ഇടയിൽ പണി പൂർത്തിയാക്കിയ റെയിൽവെയുടെ അവസാനത്തെ സ്റ്റേഷൻ ഖും ആണ്. ഇത് ഇന്ത്യയിലെ ഏറ്റവും ഉയരെയുള്ള റെയിൽവേ സ്റ്റേഷൻ ആണിത്.
Post Your Comments