Latest NewsNewsIndia

ബംഗാളിലെ ജനത വോട്ടിങ് ബൂത്തിലേക്ക്; ആദ്യഘട്ടത്തിൽ സംഘർഷം, സ്ഥാനാർത്ഥികൾക്ക് നേരെ ആക്രമണം നടത്തി തൃണമൂൽ

സ്ഥാനാര്‍ത്ഥികളെ ആക്രമിച്ചു, ബസ് കത്തിച്ചു

കൊല്‍ക്കത്ത: പശ്ചിമബംഗാളിലെ ജനങ്ങൾ ആദ്യഘട്ട വോട്ടെടുപ്പിനായി ബൂത്തിലേക്ക് നീങ്ങുകയാണ്. വോട്ടെടുപ്പിൻ്റെ ആദ്യഘട്ടത്തിൽ തന്നെ സംസ്ഥാനത്ത് വ്യാപക സംഘർഷം. സ്ഥാനാര്‍ത്ഥികള്‍ അടക്കമുള്ളവർക്ക് നേരെ ആക്രമണം. സല്‍മോനിയില്‍ സി പി എം സ്ഥാനാര്‍ത്ഥിക്കുനേരെ ആക്രമണമുണ്ടായി. സ്ഥാനാർത്ഥിക്കൊപ്പമുണ്ടായിരുന്ന പ്രവർത്തകർക്കും സംഘർഷത്തിൽ പരിക്കേറ്റു. ആക്രമണത്തിന് പിന്നിൽ തൃണമൂൽ കോൺഗ്രസ് ആണെന്ന് സി പി എം ആരോപിച്ചു.

Also Read:പ്രശ്നങ്ങൾ പരിഹരിച്ചു, ചാമിന്ദ വാസ് ശ്രീലങ്കയുടെ ഫാസ്റ്റ് ബൗളിംഗ് കൺസൾട്ടന്റായി തുടരും

മറ്റുചിലയിടങ്ങളിലും സ്ഥാനാര്‍ത്ഥികള്‍ക്കുനേരെ ആക്രമണമുണ്ടായിട്ടുണ്ട്. പൂര്‍ബ മിഡ്നാപൂര്‍ ജില്ലയിലുണ്ടായ വെടിവയ്പ്പില്‍ രണ്ട് പൊലീസുകാര്‍ക്ക് പരിക്കേറ്റു. ജംഗള്‍ മഹല്‍ പ്രദേശത്ത് അക്രമികള്‍ ഒരു ബസ് കത്തിച്ചു. ഈ പ്രദേശം നേരത്തെ ഇടതു കോട്ടയായിരുന്നു. കഴിഞ്ഞ രണ്ട് നിയമസഭ തെരഞ്ഞെടുപ്പിലും ഇവിടുത്തെ ജനങ്ങൾ മമതയ്ക്കൊപ്പം നിലയുറപ്പിച്ചു. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഈ മേഖലയിലെ 6ല്‍ 5 സീറ്റും ബിജെപി നേടി. ഇതോടെ, സി പി എം, തൃണമൂൽ, ബിജെപി സംഘർഷവും ആക്രമണവും ഇവിടെ സ്ഥിരമായി.

ചില പ്രദേശങ്ങളില്‍ പൊലീസിന്റെയും ഉദ്യോഗസ്ഥരുടെയും സഹായത്തോടെ ബി ജെ പി ബൂത്ത് പിടിക്കുകയാണെന്ന ആരോപണവുമായി പ്രദേശത്ത് സംഘർഷമുണ്ടാക്കാൻ തൃണമൂൽ ശ്രമം നടത്തിയെങ്കിലും പൊലീസിൻ്റെ കൃത്യമായ ഇടപെടലിനെ തുടർന്ന് ഇത് നടന്നില്ല. രാവിലെ ഏഴ് മണിക്ക് ആരംഭിച്ച വോട്ടെടുപ്പ് വൈകിട്ട് 6.30വരെ നീളും. റെക്കാഡ് പോളിംഗാണ് നടക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. പത്തുമണിയായപ്പോള്‍ തന്നെ 15 ശതമാനത്തിലേറെ പോളിംഗ് നടന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button