കൊല്‍ക്കത്ത : അടുത്തുവരുന്ന ബംഗാള്‍ നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപിയുടെ വെല്ലുവിളി സ്വീകരിച്ച് മുഖ്യമന്ത്രി മമതാ ബാനര്‍ജി. തൃണമൂല്‍ കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിച്ചിരിക്കുകയാണ്. നന്ദിഗ്രാമില്‍ നിന്ന് മമത ജനവിധി തേടും.
തൃണമൂലില്‍ നിന്ന് കൂറുമാറി ബി.ജെ.പിയിലെത്തിയ സുവേന്ദു അധികാരിയുടെ സിറ്റിംഗ് സീറ്റാണ് നന്ദിഗ്രാം. നേരത്തെ നന്ദിഗ്രാമിന് പുറമെ ഭവാനിപുരിലും മമത മത്സരിക്കുമെന്ന് അഭ്യൂഹമുണ്ടായിരുന്നു. മാര്‍ച്ച് പത്തിന് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുമെന്ന് മമത അറിയിച്ചു.
നന്ദിഗ്രാമില്‍ സുവേന്ദു അധികാരി തന്നെയായിരിക്കും ബി.ജെ.പിയുടെ സ്ഥാനാർഥി. നന്ദിഗ്രാമില്‍ മമത മത്സരിക്കുകയാണെങ്കില്‍ 50,000 വോട്ടിന് പരാജയപ്പെടുത്തുമെന്നും ഇല്ലെങ്കില്‍ താന്‍ രാഷ്ട്രീയം ഉപേക്ഷിക്കുമെന്നും സുവേന്ദു വെല്ലുവിളിച്ചിരുന്നു
Post Your Comments