കാസര്‍കോട്: പര്‍ദ്ദ ധരിച്ചെത്തിയ ഹിന്ദു യുവതി പോലീസിനെയും നാട്ടുകാരെയും വലച്ചു. ബെംഗളൂരു സ്വദേശിനിയായ യുവതിയുടെ പെരുമാറ്റമാണ് പോലീസിന് തലവേദനയുണ്ടാക്കിയത്. കഴിഞ്ഞ ദിവസം കാസര്‍കോട് ബദിയടുക്ക മുക്കംപാറയിലാണ് സംഭവം നടന്നത്.
അപരിചിതയായ പര്‍ദ്ദ ധരിച്ച യുവതിയെ സംശയാസ്പദമായി നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെടുകയായിരുന്നു. സംശയം തോന്നിയ ചിലര്‍ യുവതിയോട് കാര്യമന്വേഷിച്ചപ്പോള്‍ ഹിന്ദിയിലും കന്നഡിയിലുമാണ് മറുപടി പറഞ്ഞത്. തന്റെ പേര് മഞ്ജുളയെന്നാണെന്നും വിവാഹ ചടങ്ങില്‍ പങ്കെടുക്കാനെത്തിയതെന്നുമാണ് യുവതി പറഞ്ഞത്. എന്നാല്‍ നാട്ടുകാര്‍ക്ക് സംശയം തോന്നിയതോടെ പോലീസില്‍ വിവരം അറിയിക്കുയായിരുന്നു.
യുവതി നക്‌സലൈറ്റ് നേതാവാണെന്നും നാട്ടുകാര്‍ ആരോപിച്ചു. നാട്ടുകാര്‍ വിവരമറിയിച്ചതനുസരിച്ച് പോലീസ് സ്ഥലത്തെത്തി. എന്നാല്‍ പോലീസിനെ കണ്ട യുവതി പര്‍ദ്ദ ഊരിമാറ്റി പുത്തൂര്‍ ഭാഗത്തേക്കുള്ള ബസില്‍ കയറി രക്ഷപ്പെട്ടു. ബസിനെ പിന്‍തുടര്‍ന്ന് യുവതിയെ പോലീസ് പിടികൂടുകയായിരുന്നു.
സ്റ്റേഷനിലെത്തിച്ച് ചോദ്യം ചെയ്തപ്പോഴാണ് കാര്യം മനസ്സിലായത്. ബെംഗളൂരു സ്വദേശിനിയായ താന്‍ നഴ്‌സായി ജോലി ചെയ്യുകയാണെന്നും കാമുകനെ തേടിയാണ് ബദിയടുക്കയിലെത്തിയതെന്നുമാണ് യുവതി പോലീസിനോട് പറഞ്ഞത്. എന്നാല്‍, യുവതി അന്വേഷിച്ചെത്തിയ ബദിയടുക്ക സ്വദേശിയായ കാമുകന്‍ ഇപ്പോള്‍ ഗള്‍ഫിലാണെന്നു പോലീസ് അന്വേഷിച്ചറിയുകയായിരുന്നു. തുടര്‍ന്ന് പോലീസ് യുവതിയെ മഹിളാ മന്ദിരത്തിലേക്ക് മാറ്റി. അവിടെ ബന്ധുക്കള്‍ക്കെത്തി യുവതിയെ കൊണ്ടുപോയി.
Post Your Comments