ലണ്ടൻ ; ചാമ്പ്യന്‍സ് ട്രോഫി സന്നാഹ മത്സരത്തില്‍ ജയം സ്വന്തമാക്കി ഇന്ത്യ. 45 റണ്‍സിനാണ് ഇന്ത്യ ന്യൂസിലൻഡിനെ പരാജയപ്പെടുത്തിയത്. ആദ്യം ബാറ്റു ചെയ്ത കിവീസ് ഉയർത്തിയ 190 റണ്‍സ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യ 26 ഓവറിൽ മൂന്നു വിക്കറ്റിന് 129 നേടിയപ്പോൾ മഴയെത്തി. തുടർന്ന് മഴ കുറയാത്തതിനാൽ ഡക്ക് വർത്ത് ലൂയിസ് നിയമപ്രകാരം ഇന്ത്യയെ വിജയിയായി പ്രഖ്യാപിക്കുകയായിരുന്നു.
ഭുവനേശ്വർ കുമാറിന്റെയും മുഹമ്മദ് ഷമിയുടെയും മികച്ച പ്രകടനം ഇന്ത്യയുടെ ജയത്തിന് നിർണായകമായി. നായകൻ വിരാട് കോഹ്ലി(52*) ഓപ്പണർ ശിഖർ ധവാനും (40) മികച്ച പിന്തുണ നൽകി.
Post Your Comments