മുംബൈ: രാജ്യാന്തര ടി20യില്‍ തുടര്‍ച്ചയായ 12 ജയം സ്വന്തമാക്കി ടീം ഇന്ത്യ ലോക റെക്കോര്‍ഡിനൊപ്പം. ടി20 ക്രിക്കറ്റില്‍ കൂടുതല്‍ തുടര്‍ ജയങ്ങളുടെ നേട്ടത്തില്‍ അഫ്ഗാനിസ്ഥാനും റൊമാനിയക്കും ഒപ്പം ടീം ഇന്ത്യ ഇടം നേടുകയായിരുന്നു. ശ്രീലങ്കയ്ക്കെതിരായ ടി20 പരമ്പര തൂത്തുവാരിയതോടെയാണ് ഇന്ത്യ റെക്കോര്‍ഡിനൊപ്പമെത്തിയത്.
യുഎഇയില്‍ നടന്ന ടി20 ലോകകപ്പിലെ ഗ്രൂപ്പ് ഘട്ടത്തില്‍ അഫ്ഗാനിസ്ഥാന്, സ്കോട്ലന്ഡ്, നമീബിയ എന്നീ ടീമുകളെ തോല്പിച്ചാണ് ഇന്ത്യ ജൈത്രയാത്ര തുടങ്ങിയത്. തുടർന്ന്, നവംബറില്‍ ന്യൂസിലന്‍ഡിനെയും ഫെബ്രുവരിയില്‍ വെസ്റ്റ് ഇന്‍ഡീസ്, ശ്രീലങ്ക ടീമുകളേയും ഇന്ത്യ പരാജയപ്പെടുത്തി.
Read Also:- പരിക്ക്: സ്മൃതി മന്ഥാന ലോകകപ്പില്‍ കളിക്കും
അതേസമയം, ശ്രീലങ്കയ്ക്കെതിരായ അവസാന ടി20യിലും ഇന്ത്യ ജയം സ്വന്തമാക്കി. ശ്രേയസിന്റെ ബാറ്റിംഗ് മികവിൽ ഇന്ത്യ ആറ് വിക്കറ്റിനാണ് ലങ്കയെ പരാജയപ്പെടുത്തിയത്. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ശ്രീലങ്ക അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 146 റണ്‍സ് നേടി. മറുപടി ബാറ്റിംഗില്‍, ഇന്ത്യ 16.5 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു.
Post Your Comments