ജമ്മുകാശ്മീർ: അതിര്‍ത്തിയില്‍ പാക്ക് പ്രകോപനം ശക്തമായ സാഹചര്യത്തില്‍ തിരിച്ചടികള്‍ ശക്തമാക്കാന്‍ സൈനികര്‍ക്ക് പ്രതിരോധമന്ത്രിയുടെ നിര്‍ദ്ദേശം. അതിര്‍ത്തിയിലെ സുരക്ഷാ സംവിധാനം വിലയിരുത്തുന്നതിനായി കാശ്മീരിലെത്തിയതായിരുന്നു കേന്ദ്രമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി.
അതിര്‍ത്തിയില്‍ നുഴഞ്ഞുകയറ്റശ്രമങ്ങളും വെടിവെയ്പ്പും വര്‍ദ്ധിക്കുന്ന സാഹചര്യത്തിലായിരുന്നു പ്രതിരോധ മന്ത്രിയുടെ സന്ദര്‍ശനം. ആക്രമണം ഒരു തരത്തിലും വെച്ചുപൊറുപ്പിക്കാനാകില്ലെന്നും ശക്തമായി തിരിച്ചടിക്കാനും കമാന്റര്‍മാര്‍ക്ക് അദ്ദേഹം നിര്‍ദ്ദേശം നല്‍കി. പ്രകോപനം തുടരുന്ന സാഹചര്യത്തില്‍ എന്ത് സാഹചര്യവും നേരിടാന്‍ സന്നദ്ധമായിരിക്കണമെന്നും അദ്ദേഹം നിര്‍ദ്ദേശിച്ചു.
കരസേനാ മേധാവി ജനറല്‍ വിപിന്‍ റാവത്ത്, പ്രതിരോധ സെക്രട്ടറി, മറ്റ് മുതിര്‍ന്ന ഉദ്യോഗസ്ഥരും അദ്ദേഹത്തെ അനുഗമിച്ചു. സുരക്ഷാ സംവിധാനങ്ങളില്‍ തൃപ്തി രേഖപ്പെടുത്തിയ അദ്ദേഹം ഏറെ നേരം സൈനികര്‍ക്കൊപ്പം ചെലവഴിച്ചു. സാധാരണക്കാരുടെ ജീവന് പ്രാധാന്യം നല്‍കിക്കൊണ്ടാകണം അതിര്‍ത്തിയിലെ സൈനിക നടപടികളെന്ന് അദ്ദേഹം ഓര്‍മ്മിപ്പിച്ചു. ഭീകരരെ നേരിടുന്നതിനോടൊപ്പം നാശനഷ്ടങ്ങളുണ്ടാകാതെ നോക്കണമെന്നും അദ്ദേഹം പറഞ്ഞു.
ഭീകരരെ തുരത്താന്‍ ശക്തമായ നടപടികള്‍ കൈക്കൊള്ളുന്നതിനിടെയായിരുന്നു മന്ത്രിയുടെ സന്ദര്‍ശനം. അതിര്‍ത്തിയില്‍ പ്രകോപനം തുടരുന്ന പശ്ചാത്തലത്തില്‍ കഴിഞ്ഞദിവസം കേന്ദ്ര ആഭ്യന്തരമന്ത്രി രാജ് നാഥ് സിംഗും പാക്കിസ്ഥാന് ശക്തമായ താക്കീത് നല്‍കിയിരുന്നു.
Post Your Comments