ശ്രീനഗർ : അതിർത്തിയിൽ വീണ്ടും പാക് പ്രകോപനം. ജമ്മുകാശ്മീരിൽ പൂഞ്ച് ജില്ലയിലെ ദേഗ്വാർ സെക്ടറിൽ നിയന്ത്രണ രേഖയിൽ രാവിലെ 10:45ഓടെയായിരുന്നു പാകിസ്ഥാന്റെ വെടി നിർത്തൽ കരാർ ലംഘനം. വാർത്ത ഏജൻസി എഎൻഐ ആണ് സംഭവം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ചെറിയ ആയുധങ്ങൾ ഉപയോഗിച്ച് വെടിവയ്പ്പും, മോർട്ടാറുകളുപയോഗിച്ച് ഷെല്ലാക്രമണവുമാണ് നടത്തിയതെന്ന് റിപ്പോർട്ടിൽ പറയുന്നു. ഇന്ത്യൻ സേന ശക്തമായി തിരിച്ചടിച്ചു. കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.
Jammu & Kashmir: Pakistan initiated unprovoked ceasefire violation by small arms firing & shelling with mortars along LoC in Degwar Sector, Poonch district today at about 1045 hours. Indian Army is retaliating.
— ANI (@ANI) March 19, 2020
അതേസമയം ഇന്ത്യൻ വ്യോമാതിർത്തിക്കുള്ളിൽ ഡ്രോണ്‍ കണ്ടെത്തി. ജമ്മു കാഷ്മീരിൽ ഇന്ത്യ-പാക് അതിർത്തിയായ രാംഗഡ് സെക്ടറിൽ ബുധനാഴ്ചയാണ് അജ്ഞാത ഡ്രോണ്‍ കണ്ടെത്തിയത്. സൈന്യം ഡ്രോണിനു നേരെ വെടിവച്ചു. എന്നാൽ മിനിറ്റുകൾക്കകം ഡ്രോൺ അപ്രത്യക്ഷമായെന്നാണ് സൂചന. സംഭവത്തെ കുറിച്ച് അന്വേഷണം ആരംഭിച്ചതായാണ് റിപ്പോർട്ട്. കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.
Post Your Comments