കശ്മീര്‍: അബദ്ധത്തിൽ വഴിമാറി ഇന്ത്യൻ അതിര്‍ത്തി കടന്ന് എത്തിയ രണ്ട് പാക് പെണ്‍കുട്ടികളെ മടക്കി അയച്ച് ജവാന്മാർ. രാജ്യത്തിന്റെ അതിഥികളായി ഇവരെ കണ്ടു കൊണ്ട് സമ്മാനങ്ങളും മധുരപലഹാരവും നല്‍കിയാണ് യാത്രയാക്കിയത്.
പൂഞ്ചിലാണ് സംഭവം. അബ്ബാസ്പൂര് സ്വദേശികളായ 17കാരിയായ ലൈബ സബൈറും സഹോദരി 13കാരിയായ സന സബൈറുമാണ് പാക് അധീന കശ്മീര്‍ അതിര്‍ത്തി കടന്ന് ഇന്ത്യൻ അതിർത്തിയിൽ എത്തിയത്.
read also:“കേരളത്തിലെ ജനങ്ങൾ പട്ടിണിയാകാതിരുന്നത് എൽഡിഎഫ് സർക്കാർ ഉള്ളതുകൊണ്ട്” : മുഖ്യമന്ത്രി പിണറായി വിജയൻ
പെണ്‍കുട്ടികള്‍ അതിര്‍ത്തി കടന്നത് നിയന്ത്രണരേഖയിലെ സൈനികരുടെ ശ്രദ്ധയില്‍പ്പെട്ടതോടെ അവരെ തടഞ്ഞ് കാര്യങ്ങള്‍ അന്വേഷിച്ചു. എന്നാൽ അതിര്‍ത്തി കടന്നത് അറിഞ്ഞില്ലെന്നാണ് അവര്‍ പറഞ്ഞ മറുപടിയെന്ന് സൈനിക വക്താവ് പങ്കുവച്ചു.തുടർന്ന് നാട്ടുകാരുടെ സാന്നിധ്യത്തില്‍ പൂഞ്ചിലെ ചകന്‍ ദാ ബാഗ് ക്രോസിങ് പോയന്‍റില്‍ വെച്ചാണ് ഇന്ത്യന്‍ സേന ഇവരെ പാക് സൈന്യത്തിന് കൈമാറിയത്.
ഇന്ത്യന്‍ അതിര്‍ത്തിയില്‍ എത്തിയപ്പോള്‍ ഭയപ്പെട്ടിരുന്നു എന്നും എന്നാല്‍ വളരെ മര്യാദയോടെയാണ് ആര്‍മി ഉദ്യോഗസ്ഥര്‍ പെരുമാറിയതെന്നും ലൈല സുബൈര്‍ ഒരു മാധ്യമത്തോട് പ്രതികരിച്ചു.
Post Your Comments