ന്യൂഡല്‍ഹി: ഒട്ടേറെ ചരിത്ര മൂഹൂര്‍ത്തങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച ഡല്‍ഹിയിലെ ഫിറോസ് ഷാ കോട്‌ല സ്റ്റേഡിയം ഇനി മുതല്‍ അറിയപ്പെടുക മുന്‍ കേന്ദ്രമന്ത്രി അരുണ്‍ ജയ്റ്റ്‌ലിയുടെ പേരില്‍. ഡല്‍ഹിയിലെ ജവഹര്‍ലാല്‍ നെഹ്രു സ്റ്റേഡിയത്തില്‍ നടന്ന ചടങ്ങില്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും, ജയ്റ്റ്‌ലിയുടെ കുടുംബാംഗങ്ങളും ചേര്‍ന്നാണ് സ്റ്റേഡിയത്തിന് പുനര്‍നാമകരണം നടത്തിയത്. 1883ല്‍ പണിത ഫിറോസ് ഷാ കോട്ല, കൊക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സ് കഴിഞ്ഞാല്‍ ഇന്ത്യയിലെ ഏറ്റവും പഴക്കമേറിയ ക്രിക്കറ്റ് സ്റ്റേഡിയം കൂടിയാണ്.
ഫിറോസ് ഷാ കോട്‌ല സ്റ്റേഡിയം ഒട്ടേറെ ഐതിഹാസിക മത്സരങ്ങള്‍ക്ക് വേദിയായിട്ടുണ്ട്. അന്തരിച്ച മുന്‍ കേന്ദ്ര മന്ത്രി അരുണ്‍ ജയ്റ്റ്‌ലിയോടുള്ള ആദരസൂചകമായാണ് ഫിറോസ് ഷാ കോട്‌ലയുടെ പേര് മാറ്റാന്‍ തീരുമാനിച്ചത്. ഇന്ത്യന്‍ ക്രിക്കറ്റ് ടീം താരങ്ങളുടെയും, മുന്‍ താരങ്ങളുടെയും സാന്നിധ്യത്തിലാണ് സ്റ്റേഡിയത്തിന് ജയ്റ്റ്‌ലിയുടെ പേര് നല്‍കിയത്. സ്റ്റേഡിയത്തിന്റെ ഒരു പവലിയന് ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോലിയുടെ പേരും നല്‍കി. ഡല്‍ഹിക്ക് വേണ്ടി കളിച്ച പുരുഷ വനിത താരങ്ങളെയും ചടങ്ങില്‍ വെച്ച് ആദരിച്ചു. നാല് വര്‍ഷത്തോളം ഡല്‍ഹി ക്രിക്കറ്റ് അസോസിയേഷന്റെ പ്രസിഡന്റായിരുന്നു അരുണ്‍ ജയ്റ്റ്‌ലി. അതിനാല്‍ തന്നെയാണ് അദ്ദേഹത്തോടുള്ള ആദരസൂചകമായി സ്‌റ്റേഡിയത്തിന് ജയ്റ്റ്‌ലിയുടെ പേര് നല്‍കാന്‍ തീരുമാനിച്ചത്. സ്റ്റേഡിയത്തെ ആധുനികവല്‍ക്കരിച്ചതും, ലോകോത്തര നിലവാരമുള്ള ഡ്രസ്സിംഗ് റൂമുകള്‍ നിര്‍മ്മിച്ചതും ഈ അടുത്തകാലത്താണ്.
ALSO READ: തെലങ്കാന രാഷ്ട്രീയ സമിതിയുടെ ശക്തനായ മുസ്ലീം നേതാവ് ബിജെപിയിൽ ചേരുമെന്ന് വിശ്വസനീയമായ റിപ്പോർട്ട്
Post Your Comments