മുംബൈ : അനധികൃത സ്വർണ്ണക്കടത്ത് പിടിയിലായത് നിരവധി പേർ . ജിദ്ദയില്‍ നിന്നും മുംബൈയിലെത്തിയ വിമാനത്തിലെ 21 യാത്രക്കാരില്‍ നിന്നും ഒന്നര കോടിയില്‍ അധികം വിലമതിക്കുന്ന അഞ്ച് കിലോ സ്വര്‍ണമാണ് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പിടികൂടിയത്. ഇതാദ്യമായാണ് ഇത്രയധികം പേരെ ഒരേസമയം പിടികൂടുന്നത്.
വെള്ളവസ്ത്രമണിഞ്ഞ് എത്തിയ ഇവരുടെ ഒരോരുത്തരുടെയും കൈയില്‍ കരുതിയിരുന്ന വെള്ളകുപ്പികളിൽ 5.6 കിലോ തൂക്കം വരുന്ന 112 സ്വർണ്ണ കഷ്ണങ്ങളാണ് ഉണ്ടായിരുന്നത്. ലക്നൗ ആസ്ഥാനമായുള്ള സ്വര്‍ണക്കടത്ത് സംഘത്തിലെ കണ്ണികളും, യു.പിയിലെ രാംപൂര്‍ ജില്ലാ സ്വദേശികളുമാണ് പിടിയിലായതെന്നാണ് നിലവിൽ ലഭിക്കുന്ന റിപ്പോർട്ട്.
Post Your Comments